കോഴിക്കോട്: കോവിഡ് രോഗബാധയില്‍ ദുരിതമനുഭവിക്കുന്ന സമൂഹത്തിന് കൈത്താങ്ങായത് സേവാഭാരതി. സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സേവാഭാരതിയും കൈകോര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നടന്ന സ്ത്യുതര്ഹമായ സേവന പ്രവര്‍ത്തനം ഏറെ ശ്രദ്ധപിടിച്ച്പറ്റിയതായിരുന്നു. ജില്ലയില്‍ 72,000 ത്തോളം വിഷു കിറ്റുകളാണ് വിതരണം ചെയ്തത്. 55000 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. 810 പേര്‍ക്ക് സൗജന്യ മരുന്ന് എത്തിച്ചു, ഒരു ലക്ഷത്തോളം മാസ്ക്കാണ് ജില്ലയില്‍ വിതരണം ചെയ്തത്. മൂവായിരം സാനിറ്റൈസറുകളും വിവിധയിടങ്ങളിലായി വിതരണം ചെയ്തു.
18 ആംബുലന്‍സുകളോടൊപ്പം ചെറുതും വലുതുമായ ആയിരത്തോളം വാഹനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ആയിരം പുരുഷന്മാരും 350 വനിതകളുമാണ് ഇക്കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. 1900 വീടുകളില്‍ കുടിവെള്ളമെത്തിച്ചു. പൊരിവെയിലില്‍ സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റും കുടിവെള്ളവും ഇളനീരും എത്തിക്കുന്നതിനും സേവാഭാരതി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഏതാണ്ട് 5000 കിലോ തണ്ണിമത്തനാണ് ഉപയോഗിച്ചത്. 1000 ഇളനീരും ഇതിനുവേണ്ടി ഉപയോഗിച്ചു. 85 സ്ഥലങ്ങള്‍ ശുചീകരിച്ചു. സന്നദ്ധ സംഘടനകളെ ഒഴിവാക്കുകയാണെന്ന പേരില്‍ സേവാഭാരതിയെ മാറ്റി നിര്‍ത്താനുള്ള ചിലരുടെ ശ്രമങ്ങളെ അതിജീവിച്ചാണ് ഈ പ്രവര്‍ത്തനങ്ങളെ സേവാഭാരതി ഏകോപിപ്പിച്ചത്.
സേവാഭാരതിയും ബിജെപിയും ചേര്‍ന്ന് മണക്കടവിലെ 150 ഓളം കുടുംബാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്കി. സേവാഭാരതി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ.വി അരവിന്ദനില്‍ നിന്ന് പീച്ചനാരി പാറപ്പുറത്ത് വേലായുധന് കൈനീട്ടം ഏറ്റുവാങ്ങി. മണക്കടവ് സേവാഭാരതി പ്രസിഡന്റ് ദിലീപ്കുമാര്, ബിജെപി സെക്രട്ടറി ടി.വി. ചന്ദ്രദാസന്‍, പ്രസിഡന്റ് സുബ്രഹ്മണ്യന് എന്നിവര്‍ പങ്കെടുത്തു.
ബിജെപി കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ മൂന്നുറോളം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. ബിജെപി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന് ഉദ്ഘാടനം ചെയ്തു. കെ.കെ. രജിഷ്, കെ.എം. ബാലകൃഷ്ണന്, തറമല്‍ രാഗേഷ്, കെ. വല്‍സരാജ്, സി കെ. ഷാജു, പ്രസൂണ്‍ കല്ലോട്, ജുബിന്‍ ബാലകൃഷ്ണ്‍, ടി.എം. ഹരിദാസ് ,കെ.എം. അമരേഷ് എന്നിവര്‍ സംബന്ധിച്ചു.
പന്തീര്‍പാടം ദേശീയ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ വിഷുക്കിറ്റ് വിതരണം ചെയ്തു. ആര്‍എസ്എസ് കോഴിക്കോട് ഗ്രാമജില്ലാ വ്യവസ്ഥാ പ്രമുഖ് കെ. ശ്രീധരന് ഉദ്ഘാടനം ചെയ്തു. കെ. സുനില്‍ കുമാര്‍, പെണ്ണുട്ടി, സി.കെ. ചന്ദ്രന് കെ. സുബ്രഹ്മണ്യന് എന്നിവര്‍ നേതൃത്വം നല്കി.
പാറക്കോട്ടുതാഴം: ബിജെപി പാറക്കോട്ടുതാഴം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പറമ്പടി മീത്തല്‍ സുകുമാരന്റെ സ്മരണാര്‍ത്ഥം വിഷുകിറ്റ് വിതരണം ചെയ്തു. അനില്‍,കെ.ടി. വിപിന്‍, പ്രദീപന്, രാജേഷ്(തമ്പി), ദിനേശ് കുമാര്‍, ഇ.എം. മനോജ്, എന്നിവര്‍ സംബന്ധിച്ചു.
വിജിലിന്റെ ആഭിമുഖ്യത്തില്‍ വിഷു- അംബേദ്കര്‍ ദിനം പ്രമാണിച്ച് പട്ടികജാതി- വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് വിഷുക്കൈനീട്ടവും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. കോഴിക്കോട്, മലപ്പുറം, ഏറണാകുളം, ആലപ്പുഴ ജില്ലകളിലെ പിന്നാക്ക കോളനി പ്രദേശങ്ങളിലെ 800 പേര്‍ക്കാണ് ധനസഹായവും കിറ്റും നല്‍കിയത്. വിജില്‍ സ്ഥാപകനും മിസോറാം ഗവര്‍ണറുമായ പി.എസ്. ശ്രീധരന് പിള്ളയാണ് ധനസഹായം നല്‍കിയത്. ധനസഹായത്തിന്റെ ഉദ്ഘാടനം ചങ്ങരംകുളത്തു കെ.കെ. സുരേന്ദ്രന് നിര്‍വ്വഹിച്ചു.
ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാംതോട്, ചുങ്കം, കോരങ്ങാട്, പൊടുപ്പില്‍ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിഷുക്കൈനീട്ടവും നമോ വിഷുക്കിറ്റുകളും നല്കി. ഗിരീഷ് തേവള്ളി, കെ.പി. ശിവദാസന്‍, വി.പി. രാജീവന്, ചന്ദ്രന് മൂന്നാംതോട്, എം.ബി. ജിതേഷ് എന്നിവര്‍ നേതൃത്വം നല്കി.
ബിജെപി ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പൊതു അടുക്കളയിലേക്ക് പച്ചക്കറി നല്കി. രാമദാസ് മണലേരി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വലിയ വീട്ടിലിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള, വാര്‍ഡ് മെമ്പര്‍ പി.വി. കുഞ്ഞിരാമന്, യു.വി. ചാത്തു, ടി.വി. ഭരതന് എന്നിവര്‍ പങ്കെടുത്തു.
നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി യുവമോര്‍ച്ച ഇരുന്നുറോളം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന് ന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിധിന് അറക്കിലാട്, രഗിലേഷ് അഴിയൂര്‍, പ്രബിത്ത് പുതുപ്പണം, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. പ്രയാസം നേരിടുന്നവര്‍ക്കായി വരും ദിവസങ്ങളിലും വിതരണം ചെയ്യാനുള്ള കിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
നിര്‍ധന കുടുംബങ്ങള്‍ക്ക് ഉള്ളിയേരി കന്മന ശ്രീ കരിയാത്തന്‍ ക്ഷേത്ര കമ്മറ്റി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന് , സിക്രട്ടറി മധുസൂദനന് കാവോട്ട്, രാധാകൃഷ്ണന് നെസ്റ്റ്, മണി കന്മന, ശിവദാസന്‍ കന്മന എന്നിവര്‍ നേതൃത്വം നല്കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ കരുമലയിലെ സര്‍ക്കാര്‍ ജീവനക്കാരെയും ആശാ വര്‍ക്കര്‍മാരെയും പൊന്നാട അണിയിച്ചും അഭിനന്ദനകുറിപ്പു നല്‍കിയും ബിജെപി ആദരിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, എം.കെ. വേണുഗോപാലന്‍, ടി.പി. ഭരതന്, ഗോവിന്ദന് നായര്‍, വിജയന് മുല്ലോളി, ടി.പി. ശ്രീജിത്ത് , പി. ഗിരീഷ്, എം. രാജന്, എം. ജയപ്രസാദ്, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: