Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കൊറോണക്കാലത്തിന് പറയാനുള്ളത്…

പേടിച്ച മനസ്സിലും പ്രതീക്ഷയുണ്ട്. വിഷുവിനെ പുല്‍കാനാവാതെ നെടുവീര്‍പ്പിടുന്ന കൊന്നപ്പൂക്കള്‍ വിളറിയ ചിരിയോടെ പറമ്പിലുണ്ട്. ക്ഷേത്ര ശ്രീകോവില്‍ തുറന്നടയുമ്പോഴും അവിടം പരക്കെ വിജനമാണ്. മനുഷ്യന്‍ മനുഷ്യനെ നോക്കുന്നതുപോലും സംശയത്തോടെ. എങ്കിലും ലോകഭൂപടത്തിലേക്ക് നോക്കുമ്പോള്‍ കുളിരില്ലാതില്ല. ലോകരാജ്യങ്ങളിലെ ഞെട്ടിക്കുന്ന കൊറോണക്കുറിപ്പ് കാണുമ്പോള്‍, നമുക്കാശ്വസിക്കാം. തന്റേടവും ആത്മവിശ്വാസവും പ്രതിബദ്ധതയും ഉള്ള ഭരണ നേതൃത്വം നമ്മെ തുണക്കാനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 04:00 am IST
in Article

2019 പിന്‍വാങ്ങിയത് ഒരു സൂര്യഗ്രഹണത്തോടുകൂടിയായിരുന്നു. സൂര്യതേജസ്സിന്റെ മങ്ങല്‍, ലോകത്തിലെ കര്‍മതേജസ്സിനും മങ്ങലേല്‍പ്പിക്കുമെന്ന് ജ്യോതിഷ നിഗമനങ്ങള്‍ കൂട്ടിയും കുറച്ചും കണ്ടെത്താന്‍ ശ്രമിച്ച കാലം. രാശിക്കുള്ളികളില്‍ ജീവിതം വിടര്‍ത്തിക്കാണിക്കാന്‍ മനസ്സും ബുദ്ധിയും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എന്റെ അനിയത്തി, രാജി, ആ ഗ്രഹണത്തെക്കുറിച്ച് സംസാരിച്ചത് ഭയചകിതയായിട്ടാണ്. ”പേടിയാണ്, രമേടത്തീ, എന്തൊക്കെയോ അപകടങ്ങള്‍, അസ്വാഭാവികതകള്‍ വരാനിരിക്കുന്നു; ഇവിടെ മാത്രമല്ല, ലോകമൊട്ടാകെ. അതിവിനാശത്തിന്റെ ലക്ഷണങ്ങള്‍! നാമം ചൊല്ലുന്നത് മുടക്കല്ലേ…” പ്രളയം മുതല്‍ വറുതിവരെ ചികഞ്ഞുനോക്കി, വരാനിരിക്കുന്ന അജ്ഞാത ദുരന്തത്തെയോര്‍ത്ത് അന്ന് ഞാനും നെടുവീര്‍പ്പിട്ടു.

മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഏത് ഭീകര സങ്കല്‍പത്തിനും അപ്പുറത്ത് നില്‍ക്കുന്ന കൊറോണ ദുരന്തത്തിന്റെ അഭിശപ്തത നമ്മെയും ഗ്രസിച്ചുകൊണ്ടിരിക്കുന്നു. വിഷുവിനെ പുല്‍കാനാവാതെ നെടുവീര്‍പ്പിടുന്ന കൊന്നപ്പൂക്കള്‍ വിളറിയ ചിരിയോടെ പറമ്പിലുണ്ട്. വീട്ടിന് മുന്നിലെ ക്ഷേത്ര ശ്രീകോവില്‍ തുറന്നടയുമ്പോഴും അവിടം പരക്കെ വിജനമാണ്. മനുഷ്യന്‍ മനുഷ്യനെ നോക്കുന്നതുപോലും സംശയത്തോടെ. എങ്കിലും ലോകഭൂപടത്തിലേക്ക് നോക്കുമ്പോള്‍ കുളിരില്ലാതില്ല. ശക്തിയും ശാസ്ത്രവും കൈവെള്ളയിലിട്ടമ്മാനമാടുന്ന ലോകരാജ്യങ്ങളിലെ ഞെട്ടിക്കുന്ന കൊറോണക്കുറിപ്പ് കാണുമ്പോള്‍, നമുക്കാശ്വസിക്കാം. തന്റേടവും ആത്മവിശ്വാസവും സര്‍വ്വോപരി ജനതയോടുള്ള നിസ്സീമമായ പ്രതിബദ്ധതയും കൊറോണക്കളരിയില്‍ നമ്മെ തുണയ്‌ക്കുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തകരുന്നു. അവരുടെ അറിവുകളിപ്പോള്‍ ഞെട്ടിക്കുകയാണ്. വൃദ്ധര്‍ക്ക് ചികിത്സ വേണ്ട, രാഷ്‌ട്രത്തിന്റെ ചെലവില്‍ കൊറോണ ടെസ്റ്റുകളില്ല, അക്കൗണ്ടില്‍ വന്നു വീഴാന്‍ രാജ്യത്തെ സര്‍ക്കാരിന്റെ സാമ്പത്തികസഹായമോ മാനസികമായ കൈത്താങ്ങോ ഇല്ല! സൗജന്യമാസ്‌ക്കുകളും സൗജന്യ റേഷനും സമൃദ്ധമായി ലഭിക്കുന്ന ഭാരതത്തിന്റെ മുന്നില്‍ അവരൊക്കെ പകച്ചു നില്‍ക്കുന്നു. ലോക്ക് ഡൗണിന്റെ ഗൃഹാന്തഃപുരങ്ങളിലേക്ക് ഉള്‍വലിഞ്ഞ് 130 കോടി ജനങ്ങള്‍ ഭാരത സര്‍ക്കാരിന്റെ ക്രിയാപദ്ധതികളെ കയ്യടിച്ചും ദീപം കൊളുത്തിയും പ്രോത്സാഹിപ്പിച്ചു.

കൊറോണ പഠിപ്പിച്ചത് ശാരീരിക സുരക്ഷയെക്കുറിച്ച് മാത്രമല്ല. നമ്മുടെ പൗരാണികാചാരങ്ങളെ കുറിച്ചുമാണ്. കിണ്ടിയില്‍ വെള്ളവും തോര്‍ത്തുമൊക്കെ ഉമ്മറക്കോലായില്‍ ഉണ്ടായിരുന്ന, ചാണകം മെഴുകി ശുദ്ധമാക്കിയ മുറ്റങ്ങളുണ്ടായിരുന്ന ആ മുന്‍കാലം! ഷൂസും ചെരിപ്പുമായി കാല്‍ നനയ്‌ക്കാന്‍ മടിക്കുന്ന വര്‍ത്തമാനത്തിന്റെ ചതിക്കുഴി ഇപ്പോള്‍ ബോധ്യമാണ്. മലയാളി കൈകാലുകള്‍ കഴുകാന്‍ പഠിച്ചു! പെര്‍ഫ്യൂമും ലേപനങ്ങളും മാത്രം മതിയെന്ന മനസ്സിനും ചെറിയൊരിളക്കം വന്നുകാണും. സിന്തറ്റിക് ജീവിത വഴിയില്‍ നിന്നൊരു മാറ്റം. ‘നമസ്‌തേ’യുടെ ‘പഴമ’ കൈവിട്ട് ‘വീം റീ ്യീൗ റീ’ വില്‍ കൈകുലുക്കി കെട്ടിപ്പിടിക്കാന്‍ ഓടിപ്പോയവര്‍ ഇന്നൊന്ന് തിരിഞ്ഞുനോക്കും. അന്നത്തെ ഓട്ടം ചുംബനക്കാലത്തിലേക്കും ‘ചുംബനസമര’ത്തിലേക്കും വരെയെത്തി. സ്വാതന്ത്ര്യം മെയ്യടുപ്പമാണെന്ന തത്വത്തിന്റെ അപ്പോസ്തലരായിക്കൊണ്ട്, വിമര്‍ശിച്ചവരെ പഴഞ്ചരക്കുകളോ ‘സംഘി’കളോ ആയി ചിത്രീകരിച്ചതും നമ്മള്‍ കണ്ടു.  

പണ്ട് വിവാഹ നിശ്ചയത്തിന് ചെറുക്കനും പെണ്ണും അവശ്യ സാന്നിദ്ധ്യമായിരുന്നില്ലല്ലൊ. എന്നാല്‍ കാലം മാറിയതോടെ അതിഥിപ്പെരുക്കം, സദ്യ, ഷോപ്പിങ്. ചെറുക്കനും പെണ്‍കുട്ടിയും വിദേശരാജ്യത്തുനിന്നെത്തി, നേരെ ക്വാറന്റൈനിലേക്ക് കടക്കുന്നു. വാഹനങ്ങളും യാത്രയും ലോക്ഡൗണിലൊതുങ്ങുന്നു. വിവാഹനിശ്ചയം തല്‍ക്കാലം കൊറോണക്കാലത്തില്‍ വിലയം പ്രാപിച്ചു. നിശ്ചയിച്ചുറച്ച് ക്ഷണപത്രമയച്ച് ഓഡിറ്റോറിയം ബുക്ക് ചെയ്ത് വാഹനങ്ങളേല്‍പ്പിച്ചശേഷം നടക്കാതെ മാറ്റിവച്ച കല്യാണങ്ങളത്രെ! അതിനേക്കാളേറെയും നിശ്ശബ്ദമായി അനാര്‍ഭാടമായി നടന്നവയാണ്. രക്ഷിതാക്കളടക്കം വിരലിലെണ്ണാവുന്നവരുടെ സാന്നിദ്ധ്യം. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കില്ലേ! സ്വയം ഇത് ചോദിക്കാന്‍ ഒര് കൊറോണക്കാലം വേണ്ടിവന്നു. സമ്പന്നവര്‍ഗ്ഗത്തിന്റെ പണം തികട്ടലില്‍, ചിരട്ടയുടയ്‌ക്കുന്നപോലെ കടം വാങ്ങി ധൂര്‍ത്ത് കാണിച്ച് നിശ്വസിക്കുന്ന മധ്യവര്‍ഗവും ഒരു പുനരാലോചനയ്‌ക്ക് വിധേയരാവേണ്ടതുണ്ട്. തലേന്നത്തെ മദ്യസല്‍ക്കാര കൊഴുപ്പിക്കലും പാര്‍ട്ടിയും ഇല്ലെങ്കിലും കല്യാണം നടക്കും. ഇന്നത്തെ നിര്‍ബന്ധിത ലാളിത്യം നാളെ ഒരു സ്വഭാവമാക്കിയാല്‍ ജീവിതശൈലിക്ക് അത് മുതല്‍ക്കൂട്ടാവും. പഴയ ഋഷിമാര്‍ സൂചിപ്പിച്ചതും അതാണ്. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും. ലോക നന്മക്കുവേണ്ടി, നാടിനും നാട്ടാര്‍ക്കും വേണ്ടി ചെയ്യാനൊരു മിച്ചംവെയ്‌പ്. കൊറോണക്കാലം നല്‍കുന്ന ഒരു പോസിറ്റീവ് ചിന്തയാണ് ഇത്.

എത്ര ലക്ഷം വാഹനങ്ങളായിരുന്നു സഞ്ചാരപഥത്തില്‍. വിഷപ്പുകയില്‍ വീര്‍പ്പുമുട്ടി വിങ്ങിയ അന്തരീക്ഷം ഇന്ന് സമാധാനത്തിലാണ്. കാഴ്ച മറയ്‌ക്കുന്ന പുകയില്ല, കാര്‍ബണ്‍ മോണോക്‌സൈഡിന്റെ വിഷമില്ല, ഹോണുകളുടെ ശബ്ദമാലിന്യവുമില്ല. ‘മഹാഭാരതവും’ ‘രാമായണവും’ ഒരിക്കല്‍ക്കൂടി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നതും ഒരു സാംസ്‌കാരിക ശുദ്ധീകരണത്തിനും ഇതിഹാസ ബോധത്തിനും വഴിയൊരുക്കാനാണ് എന്ന് മറക്കാതിരിക്കാം. തിരിഞ്ഞുനോക്കാനും കണ്ടുപിടിക്കാനും മൂല്യങ്ങളെ തിരിച്ചുപിടിക്കാനും സ്വയം അച്ചടക്കം പാലിക്കാനും കോറോണക്കാലത്തിലൂടെ സാധിക്കണം. കൊറോണ തുരത്തപ്പെടുമ്പോള്‍ കര്‍ക്കിടകക്രാന്തിപോലെ, ‘പൊട്ടി പുറത്ത്, ശ്രീഭഗവതി അകത്ത്’ എന്നായിരിക്കണം. കോവിഡ് സംസ്‌കൃതത്തിലെഴുതിയാല്‍, ‘കോവിദ്’ എന്നാണ്. അതായത് ‘ആരാണ് അറിയുന്നവന്‍’ അതെ അറിയാനുള്ള കാലമാണ്. തിരിച്ചറിവിന്റെ കാലമാണ് കൊറോണക്കാലം.

പ്രൊഫ. വി.ടി. രമ

(9447309021)

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.