തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതാക്കളുടെ ഇഷ്ടതോഴനും എന്‍സിപി നേതാവുമായ മുജീബ് റഹ്മാന് വിവാഹ വാഗ്ദാനം നല്കി ബലമായി പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയുമായി യുവതി. ഓച്ചിറ സ്വദേശിയായ യുവതിയാണ് തെളിവുകള്‍ അടക്കം മാവേലിക്കര ബാറിലെ അഭിഭാഷകനായ മുജീബ് റഹ്മാനെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
സിപിഎമ്മിന്റെ ഇഷ്ടതോഴനായ മുജീബിനെതിരെ ആദ്യം പോലീസ് കേസ് എടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് പത്രസമ്മേളനം നടത്തുമെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് കേസ് എടുത്തിരിക്കുന്നത്. ബലാത്സംഗം, വിശ്വാസവഞ്ചന, സ്ത്രീകളുടെ അഭിമാനത്തതിന് ക്ഷതം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവാഹിതനായ മുജീബ് റഹ്മാന് തന്റെ മതത്തിന്റെ പ്രത്യേകത ചൂണ്ടിക്കാട്ടി വിവാഹ വാഗ്ദാനം നല്കി സംസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. ഇതിനിടെ 12 ലക്ഷം രൂപ തന്റെ കൈയില്‍ തട്ടിയതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി രണ്ടു വര്‍ഷം മുമ്പ് ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനായ മുജീബിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ മൊബൈലില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും ബന്ധം ശക്തമാക്കുകയും ചെയ്തു. പിന്നീട് തന്റെ സങ്കല്പത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, രണ്ടാം വിവാഹം കഴിച്ച് ഭാര്യയായി സംരക്ഷിക്കും. ബഹുഭാര്യാത്വം തന്റെ സമുദായത്തില്‍ നിയമപരമായി കുഴപ്പമില്ലെന്ന് വിശ്വസിപ്പിച്ച് നാളുകളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന് നല്കിയ പരാതിയില്‍ യുവതി പറയുന്നു.
ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് മുജീബ് എത്തുകയും തന്നെ ബലമായി കീഴ്പ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ നഗരങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഡിജിപി ലോക്നാഥ് ബെഹറയ്ക്കും സംസ്ഥാന വനിതാ കമ്മീഷന് ചെയര്മാന് എംസി ജേസഫൈനും യുവതി പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: