ന്യൂദല്‍ഹി : ലോക്ഡൗണ്‍ ഉത്പ്പന്നങ്ങള്‍ പാഴാകുന്നത് അനുവദിക്കാതെ കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ഉത്പ്പാദിപ്പിച്ചിട്ടുള്ള പഴങ്ങളും പച്ചക്കറികളും കയറ്റി അയയ്ക്കാനാണ് പുതിയ തീരുമാനം. കൃഷി ഉഡാന്‍ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 14 ന് ലണ്ടനിലേക്കും 15ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുമാണ് ചരക്കുവിമാന സര്‍വീസ് ഉള്ളത്.
രാജ്യത്തെ കാര്‍ഷിക വിഭവങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് വേണ്ടി മാത്രമായിരിക്കും ഈ സര്‍വ്വീസ് നടത്തുക. ഇന്ത്യയിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിദേശങ്ങളിലേക്കെത്തിക്കുന്നതിന് കേന്ദ്രം മുമ്പ് ആവിഷ്കരിച്ച പദ്ധതിയാണ് കൃഷി ഉഡാന്‍. വിപണിയിലേക്ക് കര്‍ഷകര്‍ക്ക് നേരിട്ട് ഇടപെടാന്‍ അവസരമൊരുക്കുന്നതിനും കയറ്റുമതി, ഇറക്കുമതി തുടങ്ങിയ കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് കൃഷി ഉഡാന്‍.
അതേസമയം നിലവിലം സാഹചര്യത്തില്‍ രാജ്യത്തെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വന്‍തോതില്‍ കെട്ടിക്കിടക്കാനും അവ ഉപയോഗ ശൂന്യമാകാനും സാധ്യതയുണ്ട്. ഇതൊഴിവാക്കുന്നതിനും കര്‍ഷകര്‍ക്ക് അവരുടെ ആദായം നഷ്ടമാകാതിരിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ലണ്ടന്‍, ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്കാണ് ചരക്കുകള്‍ എത്തിക്കുന്നത്. എയര്‍ ഇന്ത്യ ഉപയോഗിച്ചാണ്് ഈ ചരക്ക് ഗതാഗതം നടത്തുക. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യം ഏപ്പോഴും ഉപയോഗിക്കുന്നത് എയര്‍ ഇന്ത്യ വിമാനങ്ങളെയാണ്. കൊറോണ സമയത്ത് പലപ്പോഴായി ഇന്ത്യന്‍ പൗരന്മാരെയും വിദേശ പൗരന്മാരെയും സ്വദേശങ്ങളില്‍ എത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആശ്രയിച്ചത് എയര്‍ ഇന്ത്യ വിമാനങ്ങളെയാണ്.
അതേസമയം കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നുവെങ്കിലും ചരക്കുവിമാന സര്‍വീസുകള്‍ ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്. കൊറോണ പ്രതിരോധത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തേക്കുമുള്ള ചരക്ക് കൈമാറ്റത്തിന് സ്വകാര്യ വിമാനക്കമ്പനികളും സഹകരിക്കുന്നുണ്ട്.
രാജ്യത്തിനകത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം 119 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തിയത്. സ്പൈസ് ജെറ്റ്, ബ്ലൂ ഡാര്‍ട്ട്, ഇന്‍ഡിഗൊ എന്നീ കമ്പനികളും കുറഞ്ഞ നിരക്കില്‍ ചരക്ക് വിമാന സര്‍വീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: