മറ്റൊന്ന് ആധ്യാത്മികസാഹിത്യം എന്ന പേരില്‍ കാണപ്പെടുന്ന നിരവധി പ്രസിദ്ധീകരണങ്ങളും ലേഖനങ്ങളുമാണ്. ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനം എന്നത് തോന്നല്‍ അഥവാ വിശ്വാസം, സംഭവം, യുക്തിവിചാരം, അനുഭവം എന്നിവയിലൊന്നായിരിക്കുമെന്നു നാം തുടക്കത്തില്‍ കണ്ടു. വിശ്വാസത്തിന്റെ, തോന്നലുകളുടെ അടിസ്ഥാനത്തിലുള്ള ആചാരാനുഷ്ഠാനങ്ങളില്‍ പലതും ബലിപ്പൂച്ചയുടെ കഥ പോലെ ആണെന്നും പരിശോധിച്ചാല്‍ വ്യക്തമാകും. ഇവയെക്കുറിച്ച് ഇത്തരം സാഹിത്യങ്ങളില്‍ ഈ സാഹിത്യനായകര്‍ പടച്ചുവിടുന്ന വിശദീകരണങ്ങള്‍, ആധുനികശാസ്ത്രത്തിന്റെ പലകണ്ടെത്തലുകളുമായി കൂട്ടിക്കൊഴച്ചുള്ള, വെറും കെട്ടുകഥകളാണ് എന്നത് ശ്രദ്ധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. സംഭ്രമജനകമായ ഒരു നോവല്‍ എഴുതുന്നതുപോലെയാണ് ഈ വ്യവസായവും എന്നു കാണാം. വിളക്കില്‍ എത്ര തിരിവേണം, ഏതൊക്കെ ദിക്കിലേക്കേ തിരിയിടാവൂ, എത്ര തിരിയായാല്‍ കുഴപ്പമില്ല, ഭസ്മചന്ദനകുങ്കുമാദികള്‍ അണിയുമ്പോള്‍ പാലിക്കേണ്ട ചിട്ടകള്‍, അവ പാലിച്ചില്ലെങ്കിലുള്ള അത്യാപത്തുകള്‍, അമ്പലത്തിലെ സ്വര്‍ണ്ണകൊടിമരം, പ്രസാദം എന്നിവയുടെ തത്വം, സൂര്യചന്ദ്രഗ്രഹണസമയത്ത് പൂജാ, ഭക്ഷണം തുടങ്ങിയവയിലേര്പ്പെട്ടാലുണ്ടാകുന്ന മഹാവിപത്തുകള്, ആധിദൈവികമൂര്ത്തികളുടെ കോപം വരുന്ന വഴികള്‍, അവയുടെ നിവാരണവഴികള് (ജ്യോതിഷ, വൈദിക-താന്ത്രിക മന്ത്രവാദ, വാസ്തുപരം) എന്നിങ്ങനെ വിശ്വാസത്തിന്റെ (തോന്നലിന്റെ) അടിസ്ഥാനത്തിലുള്ള പല വിഷയങ്ങള്‍ക്കും രസകരങ്ങളായ ഉത്തരങ്ങളും വിശദീകരണങ്ങളും ആധികാരികമെന്ന മട്ടില്‍ തോന്നിയപോലെ ഇവയില്‍ കൊടുത്തിരിക്കുന്നതു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: