തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായ സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അടിയന്തിര ദുരിതാശ്വാസ സഹായം നല്‍കണമെന്ന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മലയാളം ടെലിവിഷന്‍ ഫ്രട്ടേണിറ്റി ആവശ്യപ്പെട്ടു. മന്ത്രിമാരായ എ. കെ ബാലന്, കടകംപള്ളി സുരേന്ദ്രന് എന്നിവരുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രെട്ടേണിറ്റി ചെയര്മാന് ജി. ജയകുമാര്‍, വൈസ് ചെയര്മാന് എസ്.കാര്ത്തികേയന്, ജനറല്‍ സെക്രട്ടറി പി.സുരേഷ് ഉണ്ണിത്താന് എന്നിവര്‍ പങ്കെടുത്തു.
ഫ്രറ്റെണിറ്റി ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്നും അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും അനുഭാവ പൂര്‍ണ്ണമായ നടപടിയുണ്ടാവുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അറിയിച്ച മന്ത്രി എ. കെ ബാലന്, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് നല്കുന്ന ദുരിതാശ്വാസ സഹായത്തിന് പുറമേ മറ്റ് ഏജന്‍സികളില്‍ നിന്ന് സഹായം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഭാരവാഹികള്‍ക്ക് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: