ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം നടിയും ഗായകയുമായ മഡോണ സെബാസ്റ്റ്യന്‍ ആണ്. ഒരു അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ ആണ് താരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമാക്കിയത്. ഇര കിട്ടാതിരുന്ന ട്രോളന്മാര് മഡോണ തന്റെ കുട്ടിക്കാലത്തെ കുറിച്ചും ഡാഡിയെ കുറിച്ചും പറയുന്നത് ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മാതൃഭൂമി കപ്പ ടിവിയിലെ ഹാപ്പിനസ് പ്രോജക്ട് എന്ന പ്രോഗ്രാമിന്റെ വീഡിയോയാണ് ട്രോളന്മാര് ഇപ്പോള്കുത്തിപൊക്കിയത്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. ദിലീപിനൊപ്പം കിംഗ് ലയര്‍ എന്ന സിനിമയ്ക്ക് ശേഷം മഡോണ തമിഴ്, തെലുങ്ക്, കന്നട ഭാഷ സിനിമകളിലേയ്ക്ക് ചേക്കേറുകയായിരുന്നു.
‘എന്റെ ഡാഡി എന്നെ കാര്‍വ് ചെയ്ത് എടുത്തതാണ് ….ഒരു വയസുള്ള എന്നെ ഡാഡി ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് എനിക്ക് ഓര്‍മ്മയുണ്ട്.. … ഞാനിപ്പോഴും ഓര്‍ക്കുന്നു.. എനിക്ക് ഡാഡിക്ക് ഒപ്പം എത്താന്‍ പറ്റാത്തത്.’
‘പിന്നെ ഒന്നര വയസ്സില്‍ എന്നെ എടുത്ത് റിവറിലേക്ക് ഇട്ടിട്ട് നീന്താന്‍ പടിപ്പിച്ചു.. അത് കൊണ്ട് എനിക്ക് ഇപ്പോള്‍ നന്നായി നീന്താന്‍ അറിയാം.. നാട്ടുകാര്‍ ഒക്കെ വന്നിട്ട് ഇയാള്‍ക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നുവെന്നും താരം കപ്പ ടിവിയ്ക്ക് നല്കി അഭിമുഖത്തില്‍ പറഞ്ഞു.
കപ്പ ടിവിയുടെ യുട്യൂബ് വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് കുമിഞ്ഞ് കൂടുന്നത്. ഒരു വയസില്‍ എഴുന്നേറ്റു നില്ക്കാന് കഴിയാത്ത കുട്ടി എങ്ങനെയാണ് ഓടുകയെന്ന് ചിലര്‍ ചോദിക്കുമ്പോള്‍. രണ്ടാം വയസില്‍ നീന്തല്‍ പഠിച്ച താരത്തെ നിരവധി പേര് അഭിനന്ദിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: