ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ മാതൃക പിന്തുടര്ന്ന് കര്‍ണാടകവും. മന്ത്രിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളവും മറ്റ് അലവന്‍സുകളും ഒരുവര്‍ഷത്തേക്ക് 30 ശതമാനം കുറച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇതു നിലവില്‍ വരും. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഇതു സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സിന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിലൂടെ 15.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുമെന്ന് നിയമ പാര്‍ലമെന്ററികാര്യ മന്ത്രി ജെ.മധുസ്വാമി പറഞ്ഞു.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി അനുവാദം വാങ്ങിയ ശേഷമാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, റവന്യുമന്ത്രി ആര്. അശോക എന്നിവര്‍ ഒരു വര്‍ഷത്തെ ശമ്പളവും മറ്റു മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: