Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നിപയോട് പൊരുതിയ കരുത്തില്‍ സുസജ്ജമാണിവിടം, ഇതിനകം രോഗമുക്തരായത് അഞ്ചു പേര്‍

കൃത്യമായ രോഗ നിര്‍ണയത്തിന്റെയും പരിചരണത്തിന്റെയും ഭാഗമായി കോവിഡ് 19 സ്ഥിരീകരിച്ചിരുന്ന അഞ്ചു പേര്‍ ഇതിനകം നിറഞ്ഞ പുഞ്ചിരിയുമായി ആശുപത്രി വിട്ടുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 09:51 am IST
in Kozhikode

കോഴിക്കോട്: നിപയോട് പൊരുതി ജയിച്ച കരുത്തിലാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും  കൊറോണ വൈറസിനോട് പൊരുതുന്നത്. ഒരര്‍ത്ഥത്തില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ആ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് അവര്‍ക്കിപ്പോള്‍. കൃത്യമായ രോഗ നിര്‍ണയത്തിന്റെയും പരിചരണത്തിന്റെയും ഭാഗമായി കോവിഡ് 19 സ്ഥിരീകരിച്ചിരുന്ന അഞ്ചു പേര്‍ ഇതിനകം നിറഞ്ഞ പുഞ്ചിരിയുമായി ആശുപത്രി വിട്ടുകഴിഞ്ഞു.  

കൊറോണ വൈറസ് ബാധ  സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലുള്ള  ഒന്‍പത് പേരെ കൂടി രോഗം ഭേദമാക്കി എത്രെയും വേഗം വീട്ടിലേക്ക് തിരിച്ച് അയക്കാനുള്ള ശ്രമത്തിലാണ് അവരിപ്പോള്‍. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, നഴ്‌സിംഗ് അറ്റന്റര്‍മാര്‍, ലാബ്— ടെക്‌നീഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ശുചീകരണ തൊഴിലാളികള്‍ വരെ നീളുന്നവരാണ് ഈ കോവിഡ് വാര്‍ഡിലെ ജീവനക്കാര്‍.

കാഷ്വാലിറ്റിക്ക് പുറത്ത് ക്രമീകരിച്ച ട്രയാജ് വണ്ണില്‍ തുടങ്ങുന്നതാണ് കോവിഡ് 19 ന്റെ ചികിത്സാ ക്രമീകരണങ്ങള്‍. രോഗിയെത്തുമ്പോള്‍ തന്നെ ട്രയാജ് വണ്ണിലെ ഡോക്ടര്‍ ആംബുലന്‍സിലെ ഡ്രൈവറോട് വിവരങ്ങള്‍ ചോദിക്കും. കോവിഡ് സാദ്ധ്യത കേസ് ആണെങ്കില്‍ ട്രയാജ്— മൂന്നിലേക്കും അനുബന്ധ ലക്ഷണങ്ങള്‍ കാണുന്നതാണെങ്കില്‍ ട്രയാജ് രണ്ടിലേക്കും റഫര്‍ ചെയ്യും. ഇവിടെ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയക്ക് അയക്കും. ഗുരുതരാവസ്ഥയാണെങ്കില്‍ ഐസൊലേറ്റ് ചെയ്ത അത്യാഹിത വിഭാഗം മുറിയിലേക്കും ലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ ഐസൊലേഷന്‍ മുറിയിലേക്കും മാറ്റും. അത്യാഹിത സാഹചര്യം വന്നാല്‍ ഉപയോഗിക്കാനായി 10 വെന്റിലേറ്ററുകള്‍ ഇതിനകം ക്രമീകരിച്ചിട്ടുണ്ട്. 22 വെന്റിലേറ്ററുകള്‍ കൂടി ഉടന്‍ സജ്ജീകരിക്കും.  

എന്‍എംസിഎച്ചിലെ ജറിയാട്രിക് വാര്‍ഡ്, ഐസൊലേഷന്‍ പേവാര്‍ഡ്, മെയിന്‍ ബ്ലോക്കിലെ 24 വാര്‍ഡുകള്‍ എന്നിവയാണ് ചികിത്സക്കായി കോവിഡ് ആശുപത്രിയായി ക്രമീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്—കുമാര്‍, അഡീഷണല്‍ സൂപ്രണ്ട് ഡോ. കെ.പി. സുനില്‍കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി. വിജയന്‍, കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫിജില്‍ കോമു, ആര്‍എംഒ ഡോ. രഞ്ജിനി, അസി. ആര്‍എംഒ ഡോ. ഇ. ഡാനിഷ് എന്നിവരടങ്ങുന്ന സംഘമാണ് കോവിഡ് ആശുപത്രിയുടെ അഡ്മിനിസ്‌ട്രേഷന്‍ കാര്യങ്ങള്‍ നോക്കുന്നത്.  

ഡോ. ഷമീര്‍, ഡോ. ശ്രീജിത്ത്, ഡോ. അഖില്‍ എന്നിവരാണ് വാര്‍ഡുകളുടെ നോഡല്‍ ഓഫീസര്‍മാര്‍. 24 ഡോക്ടര്‍മാര്‍ വാര്‍ഡുകളില്‍ ജോലി ചെയ്യുന്നു.  ഡോക്ടര്‍മാരുടെ ജോലികള്‍ പല ഷിഫ്റ്റുകളായി ക്രമീകരിച്ചി രിക്കുകയാണ്. രോഗം പകരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഒരു സെറ്റ് ജീവനക്കാര്‍ മറ്റു സെറ്റ് ജീവനക്കാരുമായി കാണാതിരിക്കാനാണിത്.  മെഡിസിന്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ചെസ്റ്റ്, ഇഎന്‍ടി, അനസ്‌തേഷ്യ തുടങ്ങിയ ഡോക്ടര്‍മാരുടെ സേവനവും ഒരുക്കുന്നു. ഐസൊലേഷന്‍ ഐസിയുവില്‍ ആറുമണിക്കൂറാണ് ജോലി. നാലു മണിക്കൂറാണ് പിപിഇ കിറ്റ് ധരിച്ചുള്ള ജോലി. അതുകഴിഞ്ഞ് അണുവിമുക്തമാക്കിയശേഷം രോഗീ സമ്പര്‍ക്കമില്ലാതെ അനുബന്ധ ജോലി ചെയ്യും.  

നഴ്‌സിങ് സൂപ്രണ്ട് പ്രസന്നയുടെ നേതൃത്വത്തില്‍ 40 ഓളം നഴ്‌സുമാരും പ്രവര്‍ത്തിക്കുന്നു. ഷിഫ്റ്റനുസരിച്ചുള്ള ക്രമീകരണത്തില്‍ നിശ്ചിത ജോലി പൂര്‍ത്തീകരിച്ചശേഷം 14 ദിവസം ക്വാര്‍ട്ടേഴ്‌സില്‍ ക്വാറന്റൈനില്‍ കഴിയുകയാണിവര്‍.  

Tags: kozhikodeNipah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.