ദോഹ: 2022ലെ ലോകകപ്പ് ഫുട്ബോള്‍ വേദി സ്വന്തമാക്കാന്‍ ഫിഫ ഭാരവാഹികള്‍ക്ക് കൈക്കൂലി കൊടുത്തെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഖത്തര്‍. ശക്തമായ മത്സരത്തിലൂടെയാണ് വേദി നേടിയെടുത്തതെന്നും ഖത്തര്‍ വ്യക്തമാക്കി.
2018ലെ ലോകകപ്പ് വേദി സ്വന്തമാക്കാന്‍ റഷ്യയും 2022ലെ ലോകകപ്പ് വേദി നേടിയെടുക്കാന്‍ ഖത്തറും ഫിഫ ഭാരവാഹികള്‍ക്ക് കൈക്കൂലി കൊടുത്തതായി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ അമേരിക്കന്‍ നീതിന്യായ വകുപ്പ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഈ ആരോപണങ്ങള്‍ റഷ്യയും നിഷേധിച്ചിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നതായി ഖത്തര്‍ അറിയിച്ചു. 2018-ല്‍ റഷ്യക്കും 2022-ല്‍ ഖത്തറിനും ലോകകപ്പ് വേദി അനുവദിക്കുന്നതിന് ഫിഫ എക്സിക്യൂട്ടീവ് അംഗങ്ങള്‍ കൈക്കൂലി കൈപ്പറ്റിയെന്ന് അമേരിക്കയിലെ നീതിന്യായ വിഭാഗം കണ്ടെത്തി.
2015-ല്‍ ഫിഫയെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് അന്നത്തെ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്ക് രാജിവയ്ക്കേണ്ടിവന്നു. ഇതിനെ തുടര്‍ന്നാണ് ജയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായി സ്ഥാനമേറ്റത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷ്യയും ഖത്തറും കൈക്കൂലി നല്‍കിയതായി കണ്ടെത്തിയത്. 2010ലെ ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് 2018ലെ ലോകകപ്പ് റഷ്യക്കും 2022ലെ ലോകകപ്പ് ഖത്തറിനും അനുവദിച്ചത്.
എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ പ്രമുഖരായ അംഗങ്ങള്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്നും അവരില്‍ ചിലര്‍ കൈക്കൂലി വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി. ബ്രസീല്‍ ഫുട്ബോള്‍ പ്രസിഡന്റായിരുന്ന റിക്കാര്‍ഡോ ടെക്സേര, ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ പ്രസിഡന്റായിരുന്നു നിക്കോളാസ് ലിയോസ് തുടങ്ങിയവര്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിക്കുന്നതിന് പണം വാങ്ങിയെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ഫട്ബോള്‍ സംഘടനയായ കോണ്‍കകാഫ് പ്രസിഡന്റും ഫിഫ വൈസ് പ്രസിഡന്റുമായിരുന്ന ജാക് വെര്‍ണര്‍ റഷ്യക്ക് ലോകകപ്പ് വേദി അനുവദിക്കുന്നതിനായി 35 കോടി രൂപ കൈക്കൂലി വാങ്ങി. ഇതിനെ തുടര്‍ന്ന് ജാക് വെര്‍ണറെ ഫിഫ പുറത്താക്കിയിരുന്നു.
ഗ്വാട്ടിമാല ഫുട്ബോള്‍ പ്രസിഡന്റ് റാഫേല്‍ സല്‍ഗൂരോ കൈക്കൂലി വാങ്ങിയതായി സമ്മതിച്ചു. വേദി തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ തങ്ങള്‍ പറയുന്ന രാജ്യങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടനിലക്കരാണ് ഫിഫ അംഗങ്ങളെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: