പാഠം 36
മമ ജീവനം മമ സന്ദേശഃ
(എന്റെ ജീവിതമാണെന്റ സന്ദേശം )
ആചാര്യ! ഏതത് കസ്യ ചിത്രം?(ആചാര്യ ഇതാരുടെ ചിത്രമാണ്?)
വത്സ! തത് അസ്മാകം രാഷ്ട്രപിതുഃ മഹാത്മാഗാന്ധിവര്യസ്യ. (കുട്ടീ! അത് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ)
തസ്യ ജന്മ കുത്ര ആസീത്?(അദ്ദേഹത്തിന്റെ ജനനം എവിടെയായിരുന്നു)
ഗുജറാത്ത്പ്രാന്തേ പോര്‍ബന്തര്‍ ഗ്രാമേ ആസീത്
(ഗുജറാത്ത് സംസ്ഥാനത്തിലെ പോര്‍ബന്തറില്‍ ആയിരുന്നു)
സഃ കിം കിം പാഠിതവാന്? (അദ്ദേഹം എന്തൊക്കെയാണ് പഠിപ്പിച്ചത്?)
സഃ ആംഗലേയാനാം ശാസനാത് അസ്മാന് മോചയിതും കഠിനയത്നം കൃതവാന് (അദ്ദേഹം ഇംഗ്ലീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ കഠിനമായി പ്രയത്നിച്ചു.)
ഓ ….അയം ഏവ ബാപ്പുജി ഇതി ആഹ്വയതി?(ഓ …ഇദ്ദേഹത്തെയാണോ ബാപ്പുജി എന്ന് വിളിക്കുന്നത്?)
ആം സത്യം. വയം മഹാത്മാഗാന്ധി ഇതി അപി വദാമഃ (ശരി തന്നെ. നമ്മള് ‘മഹാത്മാഗാന്ധി’ എന്നും വിളിക്കും)
ആചാര്യ! അസ്യ മഹോദയസ്യ ജന്മദിനമേവ ഖലു ലോക അഹിംസാദിനം? (ആചാര്യ! ഈ മഹാത്മാവിന്റെ ജന്മദിനമാണല്ലെ ലോക അഹിംസാദിനം?)
അസ്തു. സത്യം. സത്യഗ്രഹഃ അഹിംസാ ച അസ്യ ത്യാഗപുരുഷസ്യ സമരായുധദ്വയം. (ശരി. ശരി. സത്യഗ്രഹവും അഹിംസയും ഈ ത്യാഗപുരുഷന്റെ രണ്ട് സമരായുധങ്ങളായിരുന്നു.) രാഷ്ട്രപിതുഃ പുരതഃ പ്രതിദിനം അഹം നമഃസ്കരോമി (രാഷ്ട്രപിതാവിന്റെ മുമ്പില്‍ ദിവസവും ഞാന്‍ നമസ്ക്കരിക്കും)
അവശ്യം കരണീയം. പ്രാതഃസ്മരണീയഃ അയം (തീര്‍ച്ചയായും വേണം. കാലത്തേ ഓര്‍ക്കേണ്ട വ്യക്തിയാണദ്ദേഹം)
സുഭാഷിതസന്ദേശം
ജാത്യാഭിമാനമതമത്സരവര്ഗഭേദ-
വിദ്വേഷലോഭമദിരോത്സവദുര്ഗുണാനാം
ഉച്ചാടനാര്ത്ഥമിഹ ഭാരതരാഷ്ട്രദേഹാത്
തത് ഗാന്ധിതത്ത്വമധുനാ പരിപാലയാമഃ
(ജാതി, ദുരഭിമാനം, അഹങ്കാരം, അനാരോഗ്യകരമായ മത്സരം, വര്‍ഗവ്യത്യാസം, വിദ്വേഷം, ദുഷിച്ചരീതിയിലുള്ള ഉപഭോഗം, മദ്യസേവ മുതലായ ദുര്‍ഗണങ്ങള്‍ ഭാരതത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ അവതരിച്ച ആ ഗാന്ധിമാര്‍ഗം ഇപ്പോള്‍ (ഓര്‍മ്മിച്ച്)പരിപാലിക്കാം)
(പണ്ഡിതരത്നം വി. കൃഷ്ണശര്‍മ്മ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: