തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയും സുരക്ഷയ്‌ക്ക് ഭീഷണിയും പോലീസിന് നാണക്കേടും ഉണ്ടാക്കിയ പായിപ്പാട് കേസ് അട്ടിമറിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനപ്പുറം ഒരു തരത്തിലുള്ള അന്വേഷണവും നടക്കുന്നില്ല. അതേ സമയം പ്രശ്നം ഉണ്ടാക്കിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക പദവി നല്‍കാനുള്ള നീക്കമാണ് അണിയറയില്‍. പ്രത്യേക ഫോമില്‍ അനധികൃത താമസക്കാരുടെ വിവര ശേഖരണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ദ്രോഹിക്കാനല്ല, സഹായിക്കാനാണ് എന്നു പറഞ്ഞുതന്നെയാണിത്
മാര്‍ച്ച് 29 ന് ഇതര സംസ്ഥാന തൊഴിലാളികളായ 3000 ത്തോളം പേര്‍ പായിപ്പാട് തടിച്ചു കൂടിയത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ലോക് ഡൗണ്‍ കാലത്ത് 10 പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരരുത് എന്നുള്ളപ്പോഴായിരുന്നു ആള്‍ക്കൂട്ടം. തീവ്ര മുസ്ലിം സംഘടനകളാണ് തൊഴിലാളികളെ ഏകോപിപ്പിച്ചത്.
പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും ചില തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നും മുഖ്യമന്ത്രിക്കു പോലും പറയേണ്ടിവന്നു. പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനം തട്ടിപ്പായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അതീവ ഗൗരവമുള്ള വിഷയമായതിനാല്‍ എന്‍ഐഎ അന്വേഷണം വരാതിരിക്കാനുള്ള തന്ത്രം. പ്രത്യേക സംഘത്തെ നിയമിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല.
അതേ സമയം ബംഗ്‌ളാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ മഹത്വ വല്‍ക്കരിക്കാനും അവരുടെ സഹായികളായി നില്‍ക്കുന്നവരെ സഹായിക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. തൊഴിലാളിള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാണ് നീക്കം. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഉറപ്പായിട്ടും തെരഞ്ഞെടുപ്പില്‍ നാല് വോട്ടു കിട്ടുക എന്നത് മാത്രമാണ് ലക്ഷ്യം.
ബംഗാളികളെന്ന് പറഞ്ഞ് ഇവിടേക്കു വന്നിട്ടുള്ള പലരും യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കാരല്ല. അവര്‍ ബംഗ്ലാദേശികളാണ്. ഇവരില്‍ പലരും കൊടും കുറ്റവാളികളുമാണ്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ബംഗാളിലെ ജില്ലകള്‍ അനധികൃത കുടിയേറ്റക്കാരുടെയും നുഴഞ്ഞുകയറ്റക്കാരുടെയും സ്വയംഭരണ പ്രദേശങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇക്കാര്യം ഭാരത സര്‍ക്കാരും ബംഗ്ലാദേശ് സര്‍ക്കാരും ഔദ്യോഗികമായി സമ്മതിച്ചിട്ടുമുണ്ട്. ആധാര്‍ കാര്‍ഡ് സമ്പാദിക്കുകയും വോട്ടര്‍ പട്ടികയില്‍ കയറിപ്പറ്റുകയും ചെയ്തിട്ടുള്ള ഇക്കൂട്ടര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. വോട്ടുബാങ്കിന്റെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അനധികൃത പൗരന്മാരുടെ രക്ഷകര്‍ത്താക്കള്‍ ചമയാന്‍ പരസ്പരം മത്സരിക്കുകയാണ്.
ഇന്ത്യന്‍ പൗരന് രാജ്യത്തെവിടെ ജീവിക്കണമെങ്കിലും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമില്ല. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ധാരാളം.. മറുനാടന്‍ തൊഴിലാളികളുടെ കണക്കെടുക്കുമെന്നും ഡാറ്റാ ബേസ് തയ്യാറാക്കുമെന്നും പ്രത്യേക കാര്‍ഡ് നല്‍കുമെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ പ്രസ്താവിച്ചിരുന്നു. അതു നടപ്പിലാക്കാനാണ് കൊറോണയുടെ മറവില്‍ ശക്തമായ ശ്രമം
ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാണ് നീക്കം. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഉറപ്പായിട്ടും തെരഞ്ഞെടുപ്പില്‍ നാല് വോട്ടു കിട്ടുക എന്നത് മാത്രമാണ് ലക്ഷ്യം. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറിയവര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കഴിയുന്നുണ്ട്. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ വക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത് അവരെ അംഗീകരിക്കുന്നതിനു തുല്യമാകും. പൗരത്വം കിട്ടാനുളള സാഹചര്യം ഉണ്ടാകുകയും ചെയ്യും. പോലീസ് അന്വേഷണത്തിനു പകരം റവന്യു, തൊഴില്‍ വകുപ്പുകളുടെ വിവര ശേഖരണമാണ് പായിപ്പാട് ഇപ്പോള്‍ നടക്കുന്നത്. എല്ലാവരുടേയും പട്ടിക തയ്യാറാക്കി ഉടന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: