ബെംഗളൂരു: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയവരോട് കൊറോണ പരിശോധനയ്ക്ക് വിധേയരാകാന്‍ കര്‍ണാടക വഖഫ് ബോര്‍ഡ് നിര്‍ദേശിച്ചു. സ്വയം താല്പര്യമെടുത്ത് എത്രയും പെട്ടെന്ന് പരിശോധനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ണാടക വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഇസ്ലാഹുദ്ദീന് ഗദ്യാല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നാനൂറോളം പേരാണ് നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തശേഷം കര്‍ണാടകയില്‍ തിരിച്ചെത്തിയതെന്നാണ് കരുതുന്നത്.
മുന്‍ മന്ത്രിമാരും ഭരണാധികാരികളടക്കമുള്ള കര്‍ണാടകയിലെ മുസ്ലിം നേതാക്കളും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയരാകാന്‍ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: