Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

അമ്മയെ സഹായിക്കാന്‍ പോയി പണിപാളി…, ന്യൂജെന്‍ ടീമുകളുടെ അവസ്ഥ തുറന്ന് കാട്ടിയ കാര്‍ത്തിക്കിന്റെ ലോക്ഡൗണ്‍ വീഡിയോ സൂപ്പര്‍ഹിറ്റ്

കാര്‍ത്തിക്കിന്റെ 'അമ്മയെ സഹായിക്കാന്‍ പോയതാ പണിപാളി' എന്ന വീഡിയോ അഞ്ച് ദിവസം മുന്‍പാണ് റീലിസ് ചെയ്തത്. കാര്‍ത്തിക്കും അമ്മയും വല്യച്ഛനും അഭിനയിച്ച നാല് മിനിട്ട് 31 സെക്കന്‍ഡ് വീഡിയോ ഇതിനോടകം കണ്ടത് ഏഴ് ലക്ഷത്തിലേറെ ആളുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 02:29 pm IST
in Social Trend

അശ്വതി ബാബു

ലോക്ഡൗണല്ലേ എന്നാല്‍ അമ്മയെ സഹായിക്കാം എന്ന് കരുതി അടുക്കളയില്‍ കയറുന്ന ഭൂരിഭാഗം ന്യൂജെന്‍ ടീമുകളുടേയും അവസ്ഥ തുറന്ന് കാട്ടിയ വീഡിയോയിലുടെ വൈറല്‍ ആണിപ്പോള്‍ കാര്‍ത്തിക് ശങ്കര്‍. കാര്‍ത്തിക്കിന്റെ ‘അമ്മയെ സഹായിക്കാന്‍ പോയതാ പണിപാളി’ എന്ന വീഡിയോ അഞ്ച് ദിവസം മുന്‍പാണ് റീലിസ് ചെയ്തത്. കാര്‍ത്തിക്കും അമ്മയും വല്യച്ഛനും അഭിനയിച്ച നാല് മിനിട്ട് 31 സെക്കന്‍ഡ് വീഡിയോ ഇതിനോടകം കണ്ടത് ഏഴ് ലക്ഷത്തിലേറെ ആളുകള്‍. തമിഴ്‌നാട്ടില്‍ നിന്നടക്കം ആളുകള്‍ വിളിച്ച് കാര്‍ത്തിക്കിനെ അഭിനന്ദിക്കുകയും ചെയ്തു. കൊറോണക്കാലവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് വീഡിയോകളാണ് കാര്‍ത്തിക് ചെയ്തത്. അതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

കൂട്ടുകാരെല്ലാം അമ്മയെ സഹായിക്കുന്നത് അറിഞ്ഞാണ് അടുക്കളയില്‍ ചെന്നത്.  പയര്‍ അരിയാന്‍ നിര്‍ദേശം. അമ്മയുടെ ടാലന്റിനെ മനസില്‍ നമിച്ച് വന്‍പയര്‍ കഷണങ്ങളായി അരിഞ്ഞു തുടങ്ങി. അമ്മ വീണ്ടും ഞെട്ടി. മെഴുക്കുവരട്ടിക്ക് പാകത്തിന് അരിയാന്‍ പറഞ്ഞ് അച്ചിങ്ങ പയര്‍ നല്‍കുന്നു. വീടിനെയാകെ ഞെട്ടിച്ച് ആഞ്ഞു വെട്ടിയാണ് പയര്‍ രണ്ടു തുണ്ടമാക്കിയത്. ചുള കളഞ്ഞ് ചക്കക്കുരു ഒരുക്കാനുള്ള മൂന്നാമത്തെ ദൗത്യം അക്ഷരംപ്രതി അനുസരിച്ചപ്പോള്‍ അമ്പരന്നു നില്‍ക്കുന്നു അമ്മയും വല്യച്ഛനും. ചുളയെല്ലാം മുറ്റത്തേക്ക് വലിച്ചെറിഞ്ഞാണ് കുരു പാത്രത്തിലിടുന്നത്. പഴം വാങ്ങാന്‍ കടയിലേക്ക് പറഞ്ഞയയ്‌ക്കുമ്പോള്‍ വഴിയില്‍ പോലീസുകാരുടെ ചൂരല്‍ പ്രയോഗം കിട്ടട്ടെ എന്ന അമ്മയുടെ സൂപ്പര്‍ ഡയലോഗിലാണ് വീഡിയോ അവസാനിക്കുന്നത്.  

ഷോര്‍ട്ട് ഫിലിമുകളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് 2012ലാണ് ആദ്യ വീഡിയോ ചെയ്തത്. യുട്യുബില്‍ നാല് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.  സൗണ്ട് എഞ്ചിനീയര്‍ കൂടിയായ കാര്‍ത്തിക് സംവിധായകന്‍ രാജസേനന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് സിനിമ പ്രോജക്ടുകളാണ് ഇപ്പോഴുള്ളത്. നായകനായ സിനിമയുടെ പൂജ കഴിഞ്ഞു. സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും.  ലോക്ഡൗണിന് ശേഷമുള്ള വര്‍ക്കുകളുടെ ആലോചനയിലാണിപ്പോള്‍. ബാക്കി സമയങ്ങളില്‍ പാട്ടും കേള്‍ക്കും.    ലോക്ഡൗണും അവസരമാണ് എന്ന് പറയുകയാണ് ‘അമ്മയെ സഹായിക്കാന്‍ പോയതാ പണി പളി’ എന്ന വീഡിയോയിലൂടെ കാര്‍ത്തിക്.  

വാട്‌സാപ്പിലും ഫേസ്ബുക്കിലും മാത്രമൊതുങ്ങി, വീട്ടു പണിയൊന്നും ശീലമില്ലാത്തവര്‍ പെട്ടെന്നൊരു ദിവസം അമ്മയെ സഹായിക്കാനിറങ്ങിയാല്‍ എങ്ങനെയിരിക്കും എന്ന് പുതുമയുള്ള രീതിയില്‍ അവതരിപ്പിക്കുകയാണ് കാര്‍ത്തിക്. വീഡിയോയിലെ ഹീറോ കാര്‍ത്തിക് തന്നെ. പത്തനംതിട്ടയിലെ വീട്ടിലിരുന്ന് അമ്മ കലാദേവിയും വല്യച്ഛന്‍ എം.എസ്. രാജയും ഒപ്പം അഭിനയിച്ചു. ക്യാമറയില്‍ പകര്‍ത്തിയത് അച്ഛന്‍ ജയന്‍.  ‘അമ്മയെ സഹായിക്കാന്‍ പോയതാ പണിപാളി’ യുടെ ക്ലൈമാക്‌സില്‍ അമ്മ പറഞ്ഞുവിട്ട മോന്‍ പോലീസിന്റെ മുന്നില്‍പ്പെട്ടോ? ചൂരലിന് അടി വാങ്ങിയോ? കാത്തിരിക്കുക, കാര്‍ത്തിക്കിന്റെ അടുത്ത വീഡിയോക്കായി…

Tags: covidCoronaCurfewKaarthik Shankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേഘാലയയിലെ വെസ്റ്റ് ഗാരോ കുന്നുകളിൽ സംഘർഷത്തിനിടെയുണ്ടായ പോലീസ് വെടിവയ്‌പിൽ രണ്ട് പേർ മരിച്ചു ; ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

World

പ്രതിഷേധം ശക്തമാക്കി ഷിയാ വിഭാഗം; പാകിസ്ഥാനില്‍ നിരോധനാജ്ഞ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

World

കമ്മ്യൂണിസ്റ്റുകളും ‘ജന്‍ ഇസഡ്’ പ്രക്‌ഷോഭകരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടല്‍, നേപ്പാളില്‍ കര്‍ഫ്യൂ

News

കട്ടക്കിൽ ദുർഗ്ഗാപൂജ തടഞ്ഞു, കല്ലേറ്; കർഫ്യൂ, ബന്ദ്, സംഘർഷസ്ഥിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.