ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിസാമുദ്ദീന്‍ പള്ളിയില്‍ നിന്ന് തബ്ലീഗ് മതസമ്മേളനം കഴിഞ്ഞു നിരീക്ഷണത്തില്‍ കഴിയുന്നവരെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കുപ്പികളില്‍ മൂത്രം നിറച്ചു പുറത്തേക്ക് എറിയുന്നു. മനപൂര്‍വം രോഗം പരത്താനുള്ള നീക്കമാണെന്ന സൂചനയെ തുടര്‍ന്ന് വിഷയത്തില്‍ അജ്ഞാതര്‍ക്കെതിരേ ദ്വാരക നോര്‍ത്ത് പോലീസ് കേസെടുത്തു. മൂത്രം നിറച്ച തരത്തില്‍ രണ്ട് കുപ്പികള്‍ കണ്ടെത്തിയിരുന്നു. മതസമ്മേളനത്തില്‍ പങ്കെടുത്തതോടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുള്ളവര്‍ മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തുന്നതിനായി മൂത്രം കുപ്പികളിലാക്കി പുറത്തേക്കെറിഞ്ഞെന്ന് ചൂണ്ടിക്കാണിച്ചാണ് ദ്വാരക സെക്ടറിലെ 16 ബിയിലെ ക്വാറന്റൈന് വിഭാഗം അസിസ്റ്റന്റ് ഡയറക്റ്റര്‍ പോലീസില്‍ പരാതി നല്‍കിയത്. ഫ്ലാറ്റുകളില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞെന്ന് ആരോപിക്കപ്പെടുന്ന കുപ്പികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും എഫ്ഐആറിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ദ്വാരകയിലെ നാല് ഫ്ളാറ്റുകളിലായാണ് നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഈ കെട്ടിടത്തില്‍ നിന്ന് കുപ്പികള്‍ പുറത്തേക്കെറിഞ്ഞെന്നാണ് സംശയിക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരവധി പേരെ നിരീക്ഷണ കേന്ദ്രങ്ങളിലായി പാര്‍പ്പിച്ചിട്ടുള്ളത്.
നേരത്തേ, തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ തേടിയെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരേ ഇന്‍ഡോറില്‍ ആക്രമണം ഉണ്ടായിരുന്നു. കൂടാതെ, ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ചിലര്‍ നഗ്നരായി നടക്കുകയും നഴ്സുമാര്‍ക്കു നേരേ അശ്ലീലം പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ സര്‍ക്കാര്‍ എന്‍എസ്എ പ്രകാരം കുറ്റവാളികള്‍ക്കെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: