തിരുവനന്തപുരം: അടുത്ത അഭ്യന്തര സീസണില്കേരളം വിട്ട് തമിഴ്നാട് ടീമിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി മലയാളി സ്റ്റാര്‍ പേസര്‍ സന്ദീപ് വാര്യര്‍. അടുത്ത സീസണില്‍ സന്ദീപ് വാര്യര്‍ തമിഴ്നാട് ടീമില്‍ കളിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയതിരിച്ചടിയായിരുന്നു. വിവാദം ശക്തമായതോയെ താന്‍ ടീം മാറുന്നത് സംബന്ധിച്ച് താന്‍ ഇത് വരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പിന്നാലെ സന്ദീപ് വാര്യര്‍ തന്നെ വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് സീസണുകളായി കേരളത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെക്കുന്ന പേസ് ബോളറാണ് സന്ദീപ് വാര്യര്‍. കേരള ടീമിനായി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനം ഇന്ത്യ എ ടീമിലും വാര്യര്‍ക്ക് സ്ഥാനം നേടിക്കൊടുത്തിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ ഈ വലം കൈയ്യന്‍ പേസര്‍, 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 186 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
തമിഴ്നാട് ടീമിനു വേണ്ടി കളിക്കാന്‍ സന്ദീപ് സമ്മതം മൂളിയെന്നായിരുന്നു മാധ്യമറിപ്പോര്‍ട്ടുകള്‍. തമിഴ്നാടുമായി ചില ബന്ധങ്ങള്‍ കൂടിയുണ്ടെന്നതും അദ്ദേഹത്തിനെ ഇതിനു പ്രേരിപ്പിച്ചതിനു പിന്നിലുണ്ട്. ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഏറെ സമയം താരം ചെലവഴിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യന്‍ സിമന്റ്സ് സന്ദീപിന് ജോലിയും നല്‍കിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമറിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: