Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ പാവങ്ങളെയും പരിഗണിക്കണം

കോവിഡ് 19 മൂലം ജീവിതത്തിന്റെ താളം തെറ്റിയത് ആര്‍ക്കും അനുഭവിച്ചറിയാമായിരിക്കുന്നു. അന്നന്നത്തെ അന്നത്തിന് എല്ലുമുറിയെ പണിയെടുക്കുന്നവര്‍ അന്ധാളിച്ച് നില്‍ക്കുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ പണമുള്ളവര്‍ സാധനങ്ങള്‍ വാരിക്കൂട്ടി കലവറ നിറയ്‌ക്കുമ്പോള്‍ കണ്ണീര്‍ നിറച്ച പാത്രങ്ങളാണ് അത്തരക്കാര്‍ക്ക് മുമ്പിലുള്ളത്. ഔദ്യോഗിക തലത്തില്‍ നടക്കുന്ന പല സഹായങ്ങള്‍ക്കും അപ്പുറത്താണ് അവരില്‍ പലരും. ചില വിഭാഗങ്ങള്‍ക്ക് ആശ്വാസധനം പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു ചിലര്‍ക്ക് അത് നിഷേധിക്കപ്പെട്ടിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 8, 2020, 05:00 am IST
in Editorial

കോവിഡ് 19 രോഗം എല്ലാ മനുഷ്യരോടും ഒരുപോലെയാണ് പെരുമാറുന്നത്. വലിപ്പച്ചെറുപ്പ മോ സ്ഥാനമാനങ്ങളോ നോക്കാതെയാണ് പിടിപെടുന്നത്. അതിനെതിരെ ലോകത്തെങ്ങും സ്തുത്യര്‍ഹമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടക്കുന്നുണ്ട്. കേരളത്തിലും ആരോഗ്യമേഖല നിതാന്ത ജാഗ്രതയിലും അക്ഷീണ പ്രവര്‍ത്തനങ്ങളിലുമാണ്. അവരെ ഉള്‍പ്പെടെ ആദരിക്കാന്‍ പ്രതീകാത്മകമായ പരിപാടിയും നടക്കുകയുണ്ടായി. ലോകമൊട്ടുക്കും നടക്കുന്ന അത്തരം പരിപാടിയിലും ഭാരതം അതിന്റേതായ പങ്കു നിര്‍വഹിച്ചു. ചില തത്പരകക്ഷികള്‍ എതിര്‍ത്തെങ്കിലും അഭൂതപൂര്‍വമായ സ്വീകാര്യതയാണ് ലഭിച്ചത്.

കോവിഡ് 19 മൂലം ജീവിതത്തിന്റെ താളം തെറ്റിയത് ആര്‍ക്കും അനുഭവിച്ചറിയാമായിരിക്കുന്നു. അന്നന്നത്തെ അന്നത്തിന് എല്ലുമുറിയെ പണിയെടുക്കുന്നവര്‍ അന്ധാളിച്ച് നില്‍ക്കുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ പണമുള്ളവര്‍ സാധനങ്ങള്‍ വാരിക്കൂട്ടി കലവറ നിറയ്‌ക്കുമ്പോള്‍ കണ്ണീര്‍ നിറച്ച പാത്രങ്ങളാണ് അത്തരക്കാര്‍ക്ക് മുമ്പിലുള്ളത്. ഔദ്യോഗിക തലത്തില്‍ നടക്കുന്ന പല സഹായങ്ങള്‍ക്കും അപ്പുറത്താണ് അവരില്‍ പലരും. ചില വിഭാഗങ്ങള്‍ക്ക് ആശ്വാസധനം പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു ചിലര്‍ക്ക് അത് നിഷേധിക്കപ്പെട്ടിരിക്കുന്നു.

അത്തരം വിഭാഗത്തില്‍ പെട്ടവരാണ് അമ്പലവാസികള്‍ എന്നറിയപ്പെടുന്ന ചിലര്‍. ക്ഷേത്രശാന്തിയും പൂജയുമായി നടക്കുന്ന അത്തരക്കാരുടെ നേരെ കാരുണ്യത്തിന്റെ കണ്ണുതുറക്കുന്നില്ല. മത വിദ്യാഭ്യാസം നടത്തുന്ന ചിലര്‍ക്ക് ക്ഷേമനിധി വഴി ആശ്വാസധനത്തിന് ഏര്‍പ്പാട് ചെയ്ത സര്‍ക്കാര്‍ പൂജയും ശാന്തിയുമായി നടക്കുന്നവരെ തികച്ചും അവഗണിച്ചിരിക്കുകയാണ്. ഒന്നാം നമ്പര്‍ ക്ഷേത്രങ്ങളിലെ ഈ പറഞ്ഞ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വലിയ പ്രശ്‌നമില്ലെങ്കിലും ഇടത്തരം ക്ഷേത്രങ്ങളിലെ സ്ഥിതി അതല്ല. കൊറോണക്കാലത്തെ നിബന്ധന മൂലം ഭക്തരാരും ക്ഷേത്രങ്ങളിലെത്തുന്നില്ല. അതിനാല്‍ തന്നെ ദക്ഷിണയായും മറ്റും ശാന്തിക്കാര്‍ക്ക് ഒന്നും കിട്ടുന്നില്ല. പരമദയനീയാവസ്ഥയില്‍ കഴിയുന്ന അവരെ തിരിഞ്ഞ് നോക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിന്റെ പിന്നിലെ താല്‍പര്യം സുവ്യക്തമാണ്. അസംഘടിത സമൂഹത്തിലെ അംഗങ്ങളാണവര്‍. അവരില്‍ നിന്ന് പിടിച്ചെടുത്ത് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എങ്ങനെ വാരിക്കോരി കൊടുക്കാം എന്ന ചിന്തയേ സര്‍ക്കാരിനുള്ളൂ.

ദേവസ്വംബോര്‍ഡ് എന്നൊരു സംവിധാനം ഉണ്ടെങ്കിലും ദേവഹിതത്തിനൊത്ത് നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാവാനല്ല അവര്‍ നിലകൊള്ളുന്നത്. ബോര്‍ഡുവഴി എന്തൊക്കെ തട്ടിക്കൂട്ടാം എന്നേ അവര്‍ക്ക് ചിന്തയുള്ളൂ. അതിനനുസരിച്ച നിയമനങ്ങളും നിയമങ്ങളുമാണല്ലോ ഉള്ളത്. ദേവസ്വം മന്ത്രിയാണെങ്കില്‍ ഇതിലൊന്നും താല്‍പര്യമുള്ളയാളുമല്ല. ‘ഒരമ്പലം നശിച്ചാല്‍ അത്രയും നന്നായി’ എന്ന് കരുതുന്നവര്‍ക്ക് അമ്പലവാസികളോട് താല്‍പര്യമുണ്ടാവാന്‍ വഴിയില്ലല്ലോ. ദൈവനിഷേധത്തിന് കൊറോണക്കാലം ഉപകരിക്കും എന്ന് കരുതുന്നവരാണ് അതില്‍ ഭൂരിപക്ഷവുമുള്ളത്.

ഏതായാലും അഷ്ടിക്ക് വകയില്ലാത്ത ശാന്തിമാരുടെയും പൂജാരിമാരുടെയും കാര്യത്തില്‍ സര്‍ക്കാര്‍ മാനുഷിക പരിഗണന വെച്ച് സഹായധനം ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ സ്വീകരിക്കണം. വന്‍കിട ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ധനത്തില്‍ നിന്ന് പരിമിതമായ തുക ഇക്കാര്യത്തിനായി മാറ്റിവെക്കാന്‍ കഴിയുന്നതല്ലേ? ദേവസ്വംബോര്‍ഡിനെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിക്കൂടേ? തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിക്കുന്ന കാര്യത്തില്‍ പോലും ഉദാരനിലപാട് സ്വീകരിക്കാന്‍ ഉപദേശിക്കുന്ന മുഖ്യമന്ത്രിക്ക് ഈ പാവം മനുഷ്യരോട് ഇത്തിരി കനിവ് കാണിച്ചുകൂടേ? ദൈവനിഷേധമെന്ന സ്വതേയുള്ള സ്വഭാവ വിശേഷം മഹാമാരിയുടെ പശ്ചാത്തലത്തിലെങ്കിലും മാറ്റിവെക്കുമ്പോഴാണ് മാനവികത പുഷ്‌കലമാകുന്നത്. ആഡംബരത്തിന്റെ പതിനാറുകൂട്ടം കറികള്‍ കൂട്ടിയൂള്ള സദ്യയല്ലല്ലോ അവര്‍ ആവശ്യപ്പെടുന്നത്. ഒരു നേരം ഇത്തിരി കഞ്ഞികുടിച്ച് കഴിയാനുള്ള അവസരമല്ലേ? ക്ഷേത്ര സംരക്ഷണ സമിതി ഇത് സംബന്ധിച്ചു നല്‍കിയ നിവേദനത്തിന് മാനുഷികതലത്തില്‍ നിന്നുള്ള നടപടിയുണ്ടാവുമെന്ന് ഞങ്ങള്‍ കരുതുന്നു. അര്‍ഹിക്കുന്നവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ സഹായം നല്‍കലാണ് മാനുഷികതയെന്ന് ‘ജനകീയ’ സര്‍ക്കാരിന് പറഞ്ഞു തരേണ്ടതില്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

India

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.