വിശ്വാസം എന്നതിന് ഗ്രഹണലാഘവം (cognitive ease), ധാരണാപക്ഷപാതം (confirmation bias) എന്ന രണ്ടു പ്രധാനഘടകങ്ങള്‍ ഉള്ളതായി ആധുനികമനശ്ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഒരു പുതിയ അറിവിനേയോ ചിന്താധാരയേയോ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതിലും എളുപ്പമാണല്ലോ പാടിപ്പതിഞ്ഞവയെ കൊണ്ടുനടക്കാന്‍. നമ്മുടെ മുന്നില്‍ വരുന്ന ഏതൊരു അറിവിനേയും, നമ്മുടെ ഉള്ളില്‍ പതിഞ്ഞുകിടക്കുന്ന അറിവുമായി താരതമ്യം ചെയ്ത,് കൈയിലുള്ള അറിവുമായി പൊരുത്തപ്പെടുന്നവയെ മാത്രം സ്വീകരിക്കലാണ് രണ്ടാമത്തേത്. ഈ സമീപനമാണ് ഒന്നാമത്തേ തലത്തിലുള്ളവര്‍ കൂടുതലും സ്വീകരിച്ചുകാണുന്നത്. വിശ്വാസത്തെ മാറ്റി എടുക്കണമെങ്കില്‍ ഇവയെ പരിഗണിക്കേണ്ടിയിരിക്കുന്നു. അന്വയം (ചേര്‍ച്ച), വ്യതിരേകം (ചേര്‍ച്ചയില്ലായ്മ) എന്നിവ ഉപയോഗിച്ചുള്ള തര്‍ക്കമാണല്ലോ പ്രധാനമായും യുക്തിചിന്തയുടെ വഴി. ഇതുപയോഗിച്ചു ബോധ്യം വരുത്തുന്നതിനുംപരിമിതികളേറെയുണ്ട്. നേരിട്ടുള്ള അനുഭവമാണല്ലോ യഥാര്ത്ഥഗുരുനാഥന്. അനുഭവത്തിലൂന്നുന്ന മൂന്നാമത്തെ തലത്തിലെ സിദ്ധപരമ്പരയെ പ്രതിനിധാനം ചെയ്യുന്നവരാണ് ശ്രീരാമകൃഷ്ണന്, അദ്ദേഹത്തിന്റെ താന്ത്രികഗുരുനാഥയായ ഭൈരവിബ്രാഹ്മണി, തമിഴകത്തെ സദാശിവബ്രഹ്മേന്ദ്രാള്, ചട്ടമ്പിസ്വാമികള്‍, ചട്ടമ്പിസാമികളുടെയും ശ്രീനാരായണഗുരുവിന്റെയും ഗുരുവായിരുന്ന തൈക്കാട്ട് അയ്യാസ്വാമികള്‍, ശിര്‍ദി സായിബാബ, രമണമഹര്‍ഷി തുടങ്ങിയവര്‍. ഭാരതത്തിലെ ഓരോ ഗ്രാമത്തി
നും ഇത്തരം സിദ്ധന്മാരുടെ ലളിതജീവിതവും അനുഭൂതിയില്മുഴുകിക്കഴിയലും സഹജീവികാരുണ്യവും അദ്ഭുതപ്രവൃത്തികളും വര്‍ണിക്കാനുണ്ടാകും. സാധാരണക്കാരില്‍ നിന്നുപോലും ഇത്തരം മഹാസിദ്ധന്മാര്‍ ഇവിടെ ഉയര്‍ന്നു വന്നിരുന്നതായി ചരിത്രം നമ്മോടു പറയുന്നു. സത്യത്തില്‍ ഈ തലത്തിലുള്ളവരാണ് ഈ ഹിന്ദു ആധ്യാത്മികപാരമ്പര്യത്തിന്റെ മഹത്വത്തെയും ജീവന്മുക്തി എന്ന ജീവിതതലത്തേയും ഹിന്ദുസമൂഹത്തിനു പ്രത്യക്ഷത്തില്‍തന്നെ ബോധ്യപ്പെടുത്തിയത്. വേണ്ടതരത്തില്‍ സാന്ദ്രമായ ഉപ്പുലായിനിയില് നിന്നും ഉപ്പുപരലുകള്‍ പോലെ ഇത്തരം സിദ്ധന്മാര് ഉയര്‍ന്നുവരേണ്ടത് ഒന്നും രണ്ടും തലങ്ങളില്‍ നിന്നാണ്. ഇത്തരക്കാരുടെ ഇന്നു കാണുന്ന കുറവിനു കാരണം ഒന്നും രണ്ടും തലങ്ങളില്‍ സംഭവിച്ച അപചയത്തിന്റെ ഫലമാണ് എന്നു കരുതേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: