മുംബൈ: ഇന്ത്യയില്‍ കൊറോണ ഏറ്റവും അധികം ആപല്ക്കാരിയായി മാറിയിരിക്കുന്നത് മഹാരാഷ്ട്രയില്‍. സംസ്ഥാനത്ത് 868 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 120പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 52 ലേറെപ്പേര്‍ മരിച്ചു. ഇതില്‍ മുംബൈയാണ് ഏറ്റവും വലിയ കേന്ദ്രം.
868ല്‍ 490 കേസുകളും മുംബൈയിലാണ്, 52 മരണങ്ങളില്‍ 36 എണ്ണവും മുംബൈയില്‍. ഇന്നലെ മുംബൈയില്‍ പുതുതായി രോഗം ബാധിച്ചത് 57 പേര്‍ക്കാണ്. കൊറോണ ബാധിച്ച് 60 കാരി മരിച്ചത് മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകരരെ വലിയ ആശങ്കയിലാക്കി. രോഗ പരിശോധനയില്‍ ഇവര്‍ക്ക് നെഗറ്റീവായിരുന്നു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞ് അവര്‍ മരിച്ചു. മരണശേഷമുള്ള പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു. ഇതാണ് ഡോക്ടര്‍മാരെ ആശങ്കയിലാക്കുന്നത്.
തമിഴ്നാട്ടില്‍ 621 പേര്‍ക്കാണ് രോഗമുള്ളത്. ഇവരില്‍ 570 പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇന്നലെ 50 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അവരില്‍ 48 പേരും തബ്ലീഗുകാരാണ്. ദല്‍ഹിയില്‍ രോഗബാധിതര്‍ 523 ആയി. മരണം7 ആണ്. ഇന്നലെ പുതിയ 20 കേസുകളുണ്ടായി. അവയില്‍ പത്തും തബ്ലീഗുകാരാണ്. 25 പേര് വെന്റിലേറ്ററില്‍.
യുപിയില്‍ രോഗബാധിതര്‍ 305. ഇവരില്‍ 159 പേരും തബ്ലീഗുകാരാണ്. ഇന്നലെ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 21 പേരും തബ്ലീഗ് അംഗങ്ങളാണ്. ആന്ധ്രയില്‍ രോഗബാധിതര്‍ 266. ഇന്നലെ രണ്ടു പേര് കൂടി മരിച്ചു.
ഗുജറാത്തില്‍ 144 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഹരിയാനയില്‍ രോഗബാധിതര്‍ 90 പേരാണ്, മരണം ഒന്നും. ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ച 9 പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മധ്യപ്രദേശില്‍ മരിച്ചത് 14 പേരാണ്. രാജസ്ഥാനില്‍ രോഗബാധിതര്‍ 266.
പ്രതികരിക്കാൻ ഇവിടെ എഴുതുക: