വടകര: കോവിഡ് പ്രതിരോധത്തിനിടയില്‍ ആയഞ്ചേരി വയലില്‍ കൊയ്ത്ത് ജോലികള്‍ സജീവമായി. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും കനാല്‍ വെള്ളം വരുമെന്ന ഭീതിയും കാരണം ഈ വര്‍ഷത്തെ കൊയ്ത്ത് ജോലികള്‍ വൈകുമെന്ന ആശങ്കകള്‍ക്കു വിരാമമിട്ടാണ് കൊയ്ത്ത് യന്ത്രമെത്തിയത്. നെല്ലും പുല്ലും യന്ത്രസഹായത്താല്‍ എളുപ്പം വേര്തിരിക്കാനാവുമെന്നതിനാല് കര്‍ഷകര്‍ക്ക് കൊയ്ത്തിന് വലിയ സാമ്പത്തിക ബാധ്യത വരില്ല.
നെല്ല് ഉണക്കിയതിന് ശേഷം സംഭരണത്തിനായി ചാക്കില്‍ സൂക്ഷിക്കേണ്ട ജോലി മാത്രമേ ഇനി ബാക്കിയുള്ളൂ. കഴിഞ്ഞ മാസം ഒരു കൊയ്ത്ത് യന്ത്രമാണ് ഈ മേഖലയില്‍ എത്തിയത്. നെല്ലുല്പാദക സമിതിയുടെയും കര്‍ഷകരുടെയും ശ്രമഫലമായി മറ്റൊരു യന്ത്രം എത്തിയതോടെ കൊയ്ത്ത് ജോലികള്‍ക്ക് വേഗം കൂടി. ഒരാഴ്ചത്തെ കൊയ്ത്ത് കൂടി കഴിയുന്നതോടെ ഈ മേഖലയില്‍ സീസണിലെ കാര്‍ഷിക പ്രവൃത്തികള്‍ക്ക് സമാപനമാകും. രണ്ടു വര്‍ഷമായി ഈ മേഖലയില്‍ കൊയ്ത്ത് യന്ത്രം ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: