പാഠം 35
യോഗശാസ്ത്രേ പ്രാണായാമഃ
ആചാര്യ! യോഗശാസ്ത്രസ്യ മഹത്വം കിം? (ആചാര്യ! യോഗശാസ്ത്ര മഹത്വം എന്താണ്?)
ഷഡ് ദര്ശനേഷു ഏകം ഭവതി യോഗദര്‍ശനം (ആറു ദര്‍ശനങ്ങളില്‍ ഒന്നാണ് യോഗ ദര്‍ശനം)
അസ്യ ദര്ശനസ്യ ഉപജ്ഞാതാ പതഞ്ജലി മഹര്ഷിഃ കില?(ഈ ദര്‍ശനത്തിന്റെ ഉപജ്ഞാതാവ് പതഞ്ജലി മഹര്ഷിയല്ലെ?)
ആം സത്യം. തസ്മിന് യമ- നിയമ- ആസന- പ്രാണായാമ- പ്രത്യാഹാര- ധാരണാ – ധ്യാന – സമാധിഃ ഇതി അഷ്ടാംഗാനി സന്തി (ശരി. അതില്‍ യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാന സമാധി എന്നീ ആറ് അംഗങ്ങള്‍ ഉണ്ട് )
ഉത്തമം ആചാര്യ! യോഗശാസ്ത്രം ഇദാനീം വിശ്വേ അധികാഃ ജനാഃ അംഗീകുര്വന്തി ച (നല്ലകാര്യം! യോഗശാസ്ത്രം ഇപ്പോള്‍ ലോകത്തിലെ അധികം പേരും അംഗീകരിച്ചു കഴിഞ്ഞു)
ആം! തസ്മീന്‍ അപി പ്രാണായാമസ്യ അത്യധികം മഹത്വമസ്തി (ശരി. അതില്‍ തന്നെ പ്രാണായാമത്തിന് ഏറെ പ്രാധാന്യമുണ്ട്)
കിം തത്? (എന്താണത്?)
മനസഃ ഇന്ദ്രിയാണാം ച ഏകാഗ്രതാ സിദ്ധിഃ, രക്തശുദ്ധിഃ,രക്തപ്രവാഹസ്യ ക്രമീകരണം ,ശ്വാസകോശസ്യ ഹൃദയസ്യ ച അരോഗതാ ഇത്യേവമാദീനി പ്രാണായാമ സ്യ പ്രയോജനാനി (മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും പ്രയോജനം ഏകാഗ്രത, രക്തശുദ്ധി, രക്തപ്രവാഹത്തിന്റെ ക്രമീകരണം, ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും രോഗമില്ലായ്മ എന്നിവയാണിതിന്റെ പ്രയോജനം.
സുഭാഷിതം
യോഗേന ചിത്തസ്യ പദേന വാചാം
മലം ശരീരസ്യ ച വൈദ്യകേന
യോപാകരോത്തം പ്രവരം മുനീനാം
പതഞ്ജലിം പ്രാഞ്ജലിരാനതോസ്മി
(യോഗശാസ്ത്രത്തിലൂടെ മനസ്സിന്റേയും വ്യാകരണ ശാസ്ത്രത്തിലൂടെ ഭാഷയുടെയും ആയുര്‍വേദത്തിലൂടെ ശരീരത്തിന്റേയും മാലിന്യങ്ങളെ ഇല്ലാതാക്കിയവന് ആരാണോ ആ മുനി ശ്രേഷ്ഠനായ പതഞ്ജലി മഹര്‍ഷിയെ കൈകൂപ്പി വിനയത്തോടെ നമസ്കരിക്കുന്നു.)
ഹൃദി പ്രാണോ വഹേന്നിത്യ-
മപാനോ ഗുദമണ്ഡലേ
സമാനോ നാഭി ദേശേ തു
ഉദാനഃ കണ്ഠമധ്യഗാഃ
വ്യാനോവ്യാപ്യ ശരീരേ തു
പ്രധാനഃ പഞ്ചവായവഃ
(ഘേരണ്ഡ സംഹിത പ്രാണായാമ പ്രകരണം 61,62)
(അഞ്ചു പ്രധാന ആന്തരിക വായുക്കളുടെ സ്ഥാനം പറയുന്നു.പ്രാണന് ഹൃദയം ,അപാനന്‍ മലദ്വാരം, സമാനന്‍ നാഭിപ്രദേശത്ത് (പൊക്കിള്‍), ഉദാനന്‍ കഴുത്തിന് നടുവില്‍, വ്യാനന്‍ ശരീരത്തില്‍ എല്ലായിടത്തും സ്ഥിതി ചെയ്യുന്നു ഇവ. ബാഹ്യ (ശരീരത്തിനു പുറമെയുള്ള) വായുക്കള്‍ അഞ്ചെണ്ണം വേറെയും ഉണ്ട്. നാഗന് -നമ്മെ ഉണര്‍ത്തുന്നത്, കൂര്‍മന്‍ -കണ്പീലിയില്, കൃകലന്‍- വിശപ്പും ദാഹവും, ദേവദത്തന്-വിസര്‍ജ്ജനം, ധനഞ്ജയന്- സര്‍വവ്യാപി. മരിക്കുമ്പോഴും ശരീരമുപേക്ഷിക്കുന്നില്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: