പത്തനംതിട്ട: ക്ഷേത്രപൂജാരിമാര്‍ക്കും, പരിപാലകര്‍ക്കും, ക്ഷേത്ര കലാകാരന്മാര്ക്കും സംസ്ഥാന സര്‍ക്കാര്‍ ആശ്വാസ ധനസഹായം നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡിന്റെ കീഴിലല്ലാത്ത ആയിരക്കണക്കിന് ചെറുതും വലുതുമായ ക്ഷേത്രങ്ങളില്‍ ജോലിചെയ്യുന്ന പൂജാരിമാര്‍, അടിച്ചുതളിക്കാര്‍ എന്നിവരടങ്ങുന്ന വലിയൊരു വിഭാഗം ലോക്ഡൗണ്‍ കാലത്ത് നിയന്ത്രണം പാലിക്കുന്നവരാണ്. ക്ഷേത്രം തുറന്ന് നിവേദ്യം സമര്‍പ്പിച്ചു നടയടയ്ക്കുകയാണെങ്കിലും, അവര്‍ ദൈനംദിന പ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്. ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വഴിപാടുകളും മറ്റും നടത്താന്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍, ദൈനംദിനം ലഭിക്കുന്ന വരുമാനം ഇവര്‍ക്ക് നഷ്ടമാകുന്നു. ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മാത്രമാണ് പൂജാരിമാര്‍ക്കും പരിപാലകര്‍ക്കും ആശ്രയം.
ഉത്സവാഘോഷങ്ങള്‍ നടക്കുന്ന പ്രധാനസമയമായ ഈ ലോക്ഡൗണ്‍ കാലം ക്ഷേത്ര കലാകാരന്മാര്ക്കും വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ചെണ്ട, കുറുങ്കുഴല്‍, കൊമ്പ്, ഇടയ്ക്ക, തകില്, നാദസ്വരം തുടങ്ങി വ്യത്യസ്ത വാദ്യങ്ങള്‍ വായിക്കുന്നവര്‍ക്ക് ക്ഷേത്രോത്സവങ്ങള്‍ നടക്കുന്ന ഈ മാസത്തില്‍, പരിപാടികള്‍ മാറ്റിയ സാഹചര്യത്തില്‍, വലിയ തൊഴില്‍നഷ്ടമാണ് വരുത്തിയിരിക്കുന്നത്.
നിത്യവൃത്തി കഴിയാന്‍ വകയില്ലാത്ത കലാകാരന്മാരും ഇക്കൂട്ടരില്‍ ഉണ്ട്. അതുകൊണ്ട് ക്ഷേത്രപൂജാരിമാര്‍ക്കും പരിപാലകര്‍ക്കും ക്ഷേത്ര കലാകാരര്മാര്ക്കും ആശ്വാസ ധനസഹായം അനുവദിക്കാന്‍ മുഖ്യമന്ത്രി മുന്‍ ൈക എടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി. ചെന്താമരാക്ഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: