കോഴിക്കോട്: മഹാമാരിയ്ക്കെതിരെ ഭാരതത്തിന്റെ പ്രകാശത്തിന്റെ പ്രതിരോധമാണ് ഇന്ന് രാത്രി 9 ന് നടക്കുന്നതെന്ന് സര്‍വ്വോദയ പ്രവര്‍ത്തകനും മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് പറഞ്ഞു.
കൊറോണയെന്ന മഹാമാരിയുടെ ഭീകര അന്ധകാരത്തെ ചെറുക്കാന്‍ പ്രകാശത്തിന്റെ പ്രതിരോധം തീര്‍ക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ സ്വാഗതം ചെയ്തിരിക്കുന്നു. മതബോധമുള്ളവര്ക്കും അല്ലാത്തവര്‍ക്കും ഇതില്‍ പങ്കാളികളാവാം. മാനവിക ഐക്യത്തിന്റെ പ്രതീകമായി ഇതിനെ മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: