മുക്കം: ലോക്ക്ഡൗണ്‍ പ്രതിസന്ധിയിലാക്കിയത് കര്‍ഷകരെയും. ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് തന്നെയാണ് കര്‍ഷകരുടെയും ഉള്ളില്‍. എന്നാല്‍ വിളകള്‍ കൊയ്യാനും മറ്റ് കൃഷിപ്പണികള്‍ക്കും തൊഴിലാളികളെ കിട്ടാനില്ലാത്തതും വളവും ഉപകരണങ്ങളും ലഭ്യമല്ലാത്തതുമാണ് കുഴയ്ക്കുന്നത്.
വിവിധയിടങ്ങളില്‍ നിന്ന് കടംവാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയ സംസ്ഥാനത്തെ ആയിരക്കണക്കിന് കര്‍ഷകരാണ് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം അവശ്യസാധനങ്ങളുടെ കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത് എന്നതിനാല്‍ വളങ്ങള്‍, കൃഷി യന്ത്രങ്ങള്‍, കയര്‍ പോലെയുള്ള വിവിധയിനം സാമഗ്രികള്‍ എന്നിവ ലഭിക്കാന്‍ കര്‍ഷകര്‍ക്ക് യാതൊരു മാര്‍ഗവുമില്ല. പച്ചക്കറികള്‍, വാഴ, നെല്ല് അടക്കമുള്ള ഭൂരിഭാഗം കൃഷികളുടെയും വിളവെടുപ്പ് സമയമാണിപ്പോള്‍. അടുത്ത തവണ കൃഷിയിറക്കാനുള്ള വിത്തുകള്‍ ശേഖരിക്കുന്നത് വിളവെടുക്കുമ്പോഴാണ്.
നെല്ല് കൊയ്തെടുക്കാന്‍ കൂടുതലായും ഇതരസംസ്ഥാന തൊഴിലാളികളെയാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം മൂലം ഭൂരിഭാഗം തൊഴിലാളികളും നാട്ടിലേക്ക് തിരിച്ചു പോയി. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൃഷിസ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ടുപോയി ജോലിയെടുപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും പ്രത്യേക അനുമതി വാങ്ങണം.
ആരോഗ്യ വകുപ്പ് നല്കുന്ന കൃത്യമായ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വേണം തൊഴിലാളികളെ കൊണ്ടുവരാനും കൊണ്ടുപോകാനും. ഇത് വലിയ സാമ്പത്തിക ചെലവ് ഉണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. പൊലിസിന്റെ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് നനയ്ക്കാനും മറ്റും ദിവസവും കൃഷി സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകരാണ് വലിയ പ്രതിസന്ധി നേരിടുന്നത്.
കഷ്ടപ്പെട്ട് വിളകള്‍ കൊയ്തെടുത്താലും വിപണി ലഭ്യമല്ലാത്തത് കര്‍ഷകരുടെ നഷ്ടം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. രണ്ടുതവണ വന്ന പ്രളയം സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി കോവിഡ് എത്തിയതെന്ന് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എതിര്‍പാറമ്മല്‍ ഇ.പി ബാബു പറയുന്നു. ഇദ്ദേഹം അര ഏക്കര്‍ സ്ഥലത്ത് നെല്ല്, ആയിരം വാഴകള്‍, രണ്ട് ഏക്കര്‍ സ്ഥലത്ത് പച്ചക്കറി എന്നിവ കൃഷി ചെയ്തു വരികയാണ്. പ്രാദേശിക കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വളങ്ങള്‍ അടക്കമുള്ളവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: