പത്തനാപുരം: ജീവന്‍രക്ഷാ മരുന്നുകളെത്തിച്ച് മാതൃകയായി പത്തനാപുരത്തെ അഗ്നിശമനസേന. ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ദൂരെ സ്ഥലങ്ങളില്‍ പോയി മരുന്ന് വാങ്ങാനുളള ബുദ്ധിമുട്ട് രോഗികളും ബന്ധുക്കളും പത്തനാപുരത്തെ അഗ്നിശമനസേനാ നിലയത്തില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ആലുവയില്‍ നിന്ന് മരുന്ന് എത്തിച്ച് നല്‍കുകയായിരുന്നു.
മരുന്ന് ലഭിച്ച തലവൂര്‍ നടുത്തേരി തൃക്കാര്‍ത്തികയില്‍ ജയകുമാരി അഗ്നിശമന സേനയുടെ സേവനത്തിന് നന്ദി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കവെയാണ് അഗ്നിശമനസേനയെ ഇവര്‍ ബന്ധപ്പെട്ടത്. മണിക്കൂറുകള്‍ക്കുളളില്‍ പത്തനാപുരം ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഷാജിയുടെ നേതൃത്വത്തില്‍ മരുന്നെത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: