Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അറിയണം കാസര്‍കോടിന്റെ യഥാര്‍ത്ഥ ചിത്രം

കാസര്‍കോട് ജില്ലയുടെ യഥാര്‍ത്ഥ ചിത്രം കൊറോണക്കാലത്തെങ്കിലും ചര്‍ച്ച ചെയ്യപ്പെടണം. ജില്ലയിലുള്ളവര്‍ക്ക് ഏറെ ആവശ്യമായ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം ചെങ്കൊടി നാട്ടി സിപിഎം തടഞ്ഞു. ഉക്കിനടുക്കയില്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. അടിയന്തിര സാഹചര്യത്തില്‍ താല്‍ക്കാലിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും സര്‍ക്കാരിനായില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 5, 2020, 04:00 am IST
inArticle

കര്‍ണാടക സംസ്ഥാനം മംഗലാപുരം അതിര്‍ത്തി അടച്ച സംഭവം ഇപ്പോള്‍ സുപ്രീം കോടതിയിലെത്തി നില്‍ക്കുകയാണ്. വിഷയം രമ്യമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും സമാധാനവും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്ന സാധാരണക്കാരായ ജനങ്ങളും ഈ നിര്‍ദ്ദേശത്തിനൊപ്പമാണെന്നതില്‍ തര്‍ക്കമില്ല. രണ്ട് സര്‍ക്കാരുകളും സൗഹൃദത്തോടു കൂടിയുള്ള സമീപനം സ്വീകരിക്കേണ്ട സമയമാണിത്. വിഷയം സങ്കീര്‍ണമാക്കാതെ പരിഹരിക്കുന്നതിനായി രാഷ്‌ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വരണം. നമ്മുടെ ആവശ്യമായതിനാല്‍ കേരളത്തിലെ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള പ്രവൃത്തികള്‍ കണക്കിലെടുക്കുമ്പോള്‍ ആശ്വാസത്തിന് വകയില്ല.  

കര്‍ണാടക ഭരിക്കുന്നത് ബിജെപിയാണെന്നതിനാല്‍ പ്രാദേശിക വികാരം ആളിക്കത്തിച്ച് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. പത്രസമ്മേളനങ്ങളിലും മറ്റും മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കുന്ന വാക്കുകള്‍ വിദ്വേഷം വളര്‍ത്തി ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കര്‍ണാടക സര്‍ക്കാരിന് ഒരു നിവേദനം പോലും നല്‍കാതെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ പബ്ലിക് റിലേഷന്‍സ് ഏറ്റെടുത്തിരിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന റിപ്പോര്‍ട്ടിങ്ങാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് തന്നെ കൊറോണ രോഗത്തിന്റെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ട് ആയി മാറിക്കഴിഞ്ഞ ജില്ലയെ ഈ ദുരിതാവസ്ഥയിലേക്ക് തള്ളിവിട്ടവര്‍ അയല്‍ സംസ്ഥാനത്തെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കേരളം ഏതാനും ദിവസങ്ങളായി കാണുന്നത്. ഈ സാഹചര്യത്തില്‍ കാസര്‍കോടിനെക്കുറിച്ച് മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം മറച്ചുവെച്ച ചില വസ്തുതകള്‍ പരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.  

മംഗളൂരുവിലും പരിസര പ്രദേശങ്ങളിലുമായി ഏഴ് മെഡിക്കല്‍ കോളേജുകളും അത്രത്തോളം തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുമുണ്ട്. വിദഗ്ധ ചികിത്സയ്‌ക്ക് വേണ്ടി ജില്ലയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ആശ്രയിക്കുന്നത് ഈ ആശുപത്രികളെയാണ്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നവര്‍ മാത്രമല്ല ജില്ലയൊന്നാകെ ചികിത്സക്കായി മംഗലാപുരത്തേക്ക് ഒഴുകുന്ന കാഴ്ചയും പതിവാണ്. മംഗളുരുവിനടുത്തുള്ള ദേര്‍ളക്കട്ടെയെന്ന ഒരു ചെറിയ ഗ്രാമത്തില്‍ മാത്രം നാല് മെഡിക്കല്‍ കോളേജുകളാണുള്ളത്. അതില്‍ രണ്ടെണ്ണം കാസര്‍കോടുകാരുടെ ഉടമസ്ഥതയിലുള്ളതും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ രണ്ടെണ്ണവും ജില്ലയിലുള്ളവരുടേതാണ്. അതിര്‍ത്തി അടച്ചതിനെതിരായ കേസ് കോടതി കയറിയപ്പോള്‍ കാസര്‍കോട്ടുകാരെ ചികിത്സിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടുന്ന കത്ത് കോടതിയില്‍ സമര്‍പ്പിച്ച് ജില്ലയോട് ഇവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതും ഈ നിലക്കാണ്. ചികിത്സയ്‌ക്കാവശ്യമായ തങ്ങളുടെ ഉപകരണങ്ങള്‍ ഒരു ആശുപത്രി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ ജില്ലയ്‌ക്ക് വിട്ടുനല്‍കിയതും നാട്ടുകാര്‍ എന്ന വികാരത്തിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ നാടിനെ സ്‌നേഹിക്കുന്ന ഇവര്‍ക്ക് ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള ജില്ലയെ ഒഴിവാക്കി മംഗളുരുവില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കേണ്ടി വന്നത്?. കേരളം ഇതുവരെ ഭരിച്ച ഇടത്-വലത് മുന്നണികളാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത്.  

അടുത്തിടെയാണ് കാഞ്ഞങ്ങാട്ട് സ്വകാര്യ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ തയ്യാറായി വന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ജില്ലയിലുള്ളവര്‍ക്ക് ഏറെ ആവശ്യമായ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം ചെങ്കൊടി നാട്ടി സിപിഎം തടഞ്ഞു. നിക്ഷേപകര്‍ കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. അമിതമായ രാഷ്‌ട്രീയ അതിപ്രസരവും നിക്ഷേപകരെ ശത്രുപക്ഷത്ത് നിര്‍ത്തി വേട്ടയാടുന്ന തൊഴിലാളി പാര്‍ട്ടിയുടെ അഹന്തയുമാണ് ജില്ലയിലുള്ളവരെ പിന്നോട്ടുവലിക്കുന്നത്. അതിനാലാണ് അവര്‍ സുരക്ഷിതവും നിക്ഷേപ സൗഹൃദ കേന്ദ്രങ്ങവുമായ മംഗളൂരുവിലും അതിര്‍ത്തി ഗ്രാമങ്ങളിലേക്കും കണ്ണെറിയുന്നത്. വികസന കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയില്‍ നിലവാരമുള്ള ഒരു ആശുപത്രി നിര്‍മ്മിക്കാന്‍ പോലും ഇതുവരെ ഭരിച്ച സിപിഎമ്മിനും കോണ്‍ഗ്രസ്സിനും സാധിച്ചിട്ടില്ല.

ഉക്കിനടുക്കയില്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഒന്നാം മോദി സര്‍ക്കാര്‍ കേരളത്തിനു വാഗ്ദാനം ചെയ്ത എയിംസിനു സമാനമായ  ആശുപത്രി ജില്ലയില്‍ സ്ഥാപിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ ഉമ്മന്‍ ചാണ്ടിക്കും പിണറായിക്കും കഴിഞ്ഞില്ല. ക്യാഷ്‌ലെസ് കൗണ്ടര്‍ എന്ന ആശയത്തോടെ ചികിത്സ വാഗ്ദാനം ചെയ്ത് പെരിയയില്‍ സത്യസായി ട്രസ്റ്റ് നിര്‍മ്മാണമാരംഭിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവര്‍ത്തനവും ചില കേന്ദ്രങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്. രോഗികളെ തടയുന്ന നടപടി ശരിയല്ലെന്ന് തന്നെയാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ അതിന്റെ പേരില്‍ പാര്‍ട്ടിയെ ആക്ഷേപിച്ച് മുതലെടുപ്പ് നടത്താനുള്ള നീക്കത്തെ ചെറുക്കും.  

അതിവേഗം പടരുന്ന മഹാമാരിയില്‍ ഭയപ്പാടിലാണ് ലോകം മുഴുവന്‍. രാജ്യത്ത് ഏറ്റവുമധികം കൊറോണ സ്ഥിരീകരിക്കപ്പെട്ട ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സര്‍ക്കാരിന് അവരുടെ ജനങ്ങളെ സംബന്ധിച്ച് ആശങ്കയുണ്ടാകുന്നതിനെ എങ്ങനെയാണ് കുറ്റം പറയാന്‍ സാധിക്കുന്നത്? മാര്‍ച്ച് 23ന് തന്നെ കേരളം അതിന്റെ അതിര്‍ത്തികള്‍ അടച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അയല്‍ സംസ്ഥാനത്തെ പഴി ചാരുന്നതിന് പകരം താല്‍ക്കാലികമായെങ്കിലും അടിയന്തിര ചികിത്സാ സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കാനായിരുന്നില്ലേ സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക് ഡൗണ്‍ പ്രഖ്യാപിച്ചയുടന്‍ മുഖ്യമന്ത്രിക്ക് ബിജെപി കത്തയച്ചിരുന്നു. ജില്ലയിലെ രോഗികളെ ഇവിടെ തന്നെ ചികിത്സിപ്പിക്കാന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു.  

1. ജില്ലയിലെ ചികിത്സ പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി ആരോഗ്യ പാക്കേജ് പ്രഖ്യാപിക്കണം. ഇതിനാവശ്യമായ ഫണ്ട് ദുരന്ത നിവാരണ നിധിയില്‍ നിന്ന് അനുവദിക്കണം.  

2. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താല്‍ക്കാലിക ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കണം. 40 ലക്ഷം രൂപ ചിലവില്‍ അഞ്ച് ദിവസങ്ങള്‍ കൊണ്ട് ഇത് നടപ്പാക്കാം.  

3. ഡയാലിസിസ്, കേത്ത് ലാബ്, വെന്റിലേറ്റര്‍ തുടങ്ങിയ ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിരക്കില്‍ ചികിത്സ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം.  

ഇവയിലൊന്ന് പോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആരോഗ്യ രംഗത്ത് ഒന്നാമതാണെന്ന് അവകാശപ്പെടുന്ന കേരളത്തിലെ കാസര്‍കോട് ജില്ലയുടെ യഥാര്‍ത്ഥ ചിത്രം കൊറോണക്കാലത്തെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സൈബര്‍ സഖാക്കളുടെയും ഇടത് മാധ്യമപ്രവര്‍ത്തകരുടെയും അശ്ലീല സാഹിത്യങ്ങളാല്‍ മറച്ചുപിടിക്കേണ്ടതല്ല അത്. വികസന വിരോധം അവസാനിപ്പിച്ച് നിക്ഷേപ സൗഹൃദ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും തയ്യാറായാല്‍ കാസര്‍കോട്ടും സ്വകാര്യ മെഡിക്കല്‍ കോളേജ് ഉയരും. ഇതിനായി ചെങ്കൊടിയുമായി വികസനത്തിന് തുരങ്കം വയ്‌ക്കുന്ന ചെങ്കണ്ണ് മാറ്റുകയാണ് പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടത്.  

അഡ്വ.കെ. ശ്രീകാന്ത്

(കാസര്‍കോട് ബിജെപി ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.