Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി അനങ്ങണമെങ്കിൽ സിപിഎം പറയണം

തിരുവല്ല പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയുടെ ഉത്താശയിൽ സിപിഎം സമാന്തരഭരണമൊരുക്കാൻ ശ്രമിക്കുന്നതായി പരാതി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനകൾക്ക് പുല്ല് വിലനൽകിയാണ് ചില സിപിഎം നേതാക്കളുടെ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 05:47 pm IST
in Pathanamthitta

തിരുവല്ല: വലതുപക്ഷം ഭരിക്കുന്ന പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയുടെ ഉത്താശയിൽ സിപിഎം സമാന്തരഭരണമൊരുക്കാൻ ശ്രമിക്കുന്നതായി പരാതി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനകൾക്ക് പുല്ല് വിലനൽകിയാണ് ചില സിപിഎം നേതാക്കളുടെ നീക്കം.  

സമൂഹ അടുക്കളയിലും കുടിവെള്ള വിതരണത്തിലുമടക്കം സിപിഎം പ്രാദേശിക നേതൃത്വം നടത്തുന്ന അനാവശ്യ  ഇടപെടലുകൾക്കെതിരെ ഭരണപക്ഷവും ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. സർക്കാർ ചിലവിൽ പഞ്ചായത്തിൽ നിന്ന് സ്ഥാപിച്ച കൈകഴുകൽ കേന്ദ്രത്തിൽവരെ സിപിഎം കൈയടക്കി ബോർഡ് വെച്ചു. പല പദ്ധതികളുടെ നിർവ്വഹണവും സിപിഎം നേതാക്കൾ ബിനാമികളെ ഇറക്കി കൈക്കലാക്കുകയാണെന്നും ആക്ഷേപമുണ്ട്. സമൂഹ അടുക്കള പിടിച്ചെടുക്കാനുളള ശ്രമം ഭരണകക്ഷിയായ കോൺഗ്രസും, ബിജെപിയും ചേർന്ന് എതിർത്തതോടെ പ്രതികാര സമീപനമാണ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 

സിപിഎം ഏരിയാ കമ്മിറ്റിയംഗമായ സഖാവിന്റെ നേതൃത്വത്തിൽ നടത്തുന്ന രാഷ്‌ട്രീയ മുതലെടുപ്പിനെതിരെ കോൺഗ്രസും ബി ജെപിയും രംഗത്തെത്തിയതോടെയാണ് സംഭവങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയായി മാറിയത്. പെരിങ്ങര 11-ാം വാർഡിൽ പിഎം വി ഹൈസ്‌കൂളിൽ തുടങ്ങിയ സാമൂഹ അടുക്കള കുട്ടി സഖാക്കളെ അണി നിരത്തി പിടിച്ചടക്കാനായിരുന്നു ആദ്യ നീക്കം. ഇതിനായി വാർഡ് മെമ്പർ പോലുമറിയാതെ പത്തംഗ കുട്ടി സഖാക്കളുടെ സംഘത്തെ സന്നദ്ധ പ്രവർത്തകരായി സമൂഹ അടുക്കയിൽ തിരുകിക്കയറ്റാനുള്ള ശ്രമമാണ് സഖാവ് ആദ്യം നടത്തിയത്. 

സന്നദ്ധ സേവകർക്കുള്ള പാസിനായി  സഖാവ് തയാറാക്കി നൽകിയ ലിസ്റ്റ്  വാർഡ് മെമ്പറെ പോലും അറിയിക്കാതെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട് രഹസ്യമായി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിഷയം അറിഞ്ഞ മെമ്പർ ഉടൻ തന്നെ  പഞ്ചായത്ത് പ്രസിഡന്റിനെ വിവരം ധരിപ്പിച്ചു.  ഇതോടെയാണ് സഖാവും സെക്രട്ടറിയും ചേർന്ന് നടത്തിയ കളളക്കളി  പൊളിഞ്ഞത്. സംഭവമറിഞ്ഞ പ്രസിഡന്റ് ഉടൻ തന്നെ സെക്രട്ടറിയോട് ഇതു സംബന്ധിച്ച  വിശദീകരണം ആരാഞ്ഞു.  സംഗതി പൊല്ലാപ്പാകുമെന്ന് ഉറപ്പായതോടെ  തനിക്ക് പിഴവ് പറ്റിയതാണെന്ന മാപ്പപേക്ഷയുമായി സെക്രട്ടറി സംഭത്തിൽ നിന്നും തടിയൂരി. ഇതിന് പിന്നാലെ പാസ് മോഹം ഉപേക്ഷിച്ച് സഖാവ് സ്റ്റേഷൻ കാലിയാക്കുകയായിരുന്നു. 

അടുക്കള പിടിച്ചെടുക്കാനുള്ള നീക്കം പാളിയതോടെയാണ് സഖാവ് കുടിവെള്ള വിതരണത്തിൽ കണ്ണു വെച്ചത്. സ്വന്തം പേരിലുള്ള ടെമ്പോ ട്രാക്സിൽ പഞ്ചായത്തിലെ ശുദ്ധജലക്ഷാമം നേരിടുന്ന ഭാഗങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനുള്ള താൽക്കാലിക അനുമതി സെക്രട്ടറിയെ കൂട്ടുപിടിച്ച്  പ്രസിഡന്റ് പോലുമറിയാതെ പിൻവാതിലിലൂടെ സഖാവ് നേടിയെടുക്കുകയായിരുന്നു. പാർട്ടിക്കൊടി കെട്ടിയ വണ്ടിയിൽ സഖാവിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം തുടങ്ങിയതോടെ  ബിജെപി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും കുടിവെള്ള വിതരണത്തിന് അനുമതി തേടി പഞ്ചായത്ത് അധികൃതരെ സമീപിച്ചു. ഇതോടെ സഖാവിന്റെ നേതൃത്വത്തിൽ നടത്തുന്ന കുടിവെള്ള വിതരണം ഇന്നത്തോടെ അവസാനിപ്പിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു. 

പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി കൂട്ടി കരാർ നൽകിയ ശേഷം മാത്രം മതി കുടിവെള്ള വിതരണമെന്ന നിലപാടാണ് ഇപ്പോൾ ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്നത്. പഞ്ചായത്ത് ഭരണത്തിലടക്കം സെകട്ടറി കാട്ടുന്ന രാഷ്‌ട്രീയ വേർതിരിവുകൾക്കെതിരെയും ജനപ്രതിനിധികൾ അടക്കമുളളവരോടുള്ള മോശം പെരുമാറ്റത്തിനെതിരെയും പഞ്ചായത്ത് ഭരണ സമിതിയിലെ 15 അംഗങ്ങൾ ഒപ്പിട്ട നിവേദനം രണ്ട് മാസം മുമ്പ് തദ്ദേശ സ്വയം ഭരണ ഡയറക്ടർ ഉൾപ്പടെയുള്ളവർക്ക് നൽകിയിരുന്നു.

Tags: cpmPeringara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.