ലഖ്നൗ : ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും തലവേദന സൃഷ്ടിച്ച് തബ്ലീഗി ജമാഅത്തെ പ്രവര്‍ത്തകര്‍. ആഗ്രയിലെ സിക്കന്തരാ സ്പേസില്‍ മധു റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 89 തബ്ലീഗി പ്രവര്‍ത്തകരാണ് അനാവശ്യ ശാഠ്യങ്ങള്‍ മൂലം അധികൃതരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഡോകര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭക്ഷണ ക്രമം പറ്റില്ലെന്നും ബീഫ് ബിരിയാണി കഴിക്കാന്‍ വേണമെന്നുമാണ് ഇവരുടെ പുതിയ ആവശ്യം. ഭക്ഷണത്തിനായി ബിരിയാണി തരപ്പെടുത്തിയില്ലെങ്കില്‍ മരുന്നുകള്‍ കഴിക്കില്ലെന്നാണ് ഇവര്‍ വാദം ഉന്നയിച്ചിരിക്കുന്നത്. തങ്ങള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്നും സര്‍ക്കാരിന്റെ ഗൂഢാലോചന പ്രകാരമാണ് തങ്ങളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
അതിനാല്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ഭക്ഷണം കഴിക്കാന്‍ തരണം. ഇല്ലെങ്കില്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം കഴിയാന്‍ സാധിക്കില്ലെന്നും തബ്ലീഗി പ്രവര്‍ത്തകര്‍ അറിയിച്ചു. ഇത് കൂടാതെ ആരോഗ്യ പ്രവര്‍ത്തകരോടും റിസോര്‍ട് അധികൃതരോടും ഇവര്‍ തട്ടിക്കയറിയതായും ആരോപണമുണ്ട്.
നിസാമുദ്ദീന്‍ മര്‍ക്കസില്‍ മതസമ്മേളനത്തിന് ശേഷം ആഗ്രയിലേത്ത് കടന്നവരാണ് ഇവര്‍. ഇവിടെ എട്ട് മസ്ജിദുകളില്‍ ഒളിവില്‍ താമസിക്കുമ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത് ഇവരെ ക്വാറന്റൈനില്‍ ആക്കുകയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ സ്ത്രീകളോട് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതിനും, നഗ്നത പ്രദര്‍ശിപ്പിച്ച് നടന്നതിനും ദേശീയ സുരക്ഷാ നിയമ പ്രകാരം തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ പേരില്‍ സര്‍ക്കാര്‍ കേസെടുത്തിരുന്നു. കൂടാതെ വനിതാ പോലീസുകാരെയും ഇവരുടെ പരിചരണത്തില്‍ നിന്ന് ഒഴിവാക്കാനും മുഖ്യമനത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: