കൊട്ടിയം: സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി ഇരവിപുരം എംഎല്‍എയുടെ അരിവിതരണോദ്ഘാടനം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എത്തിച്ച സൗജന്യ അരിയുടെയും ഭക്ഷ്യവസ്തുക്കളുടെയും വിതരണമാണ് ആളെ കൂട്ടി ഇരവിപുരം എംഎല്‍എ എം. നൗഷാദ് ജനസമ്പര്‍ക്ക പരിപാടിയാക്കിയത്.
കൊട്ടിയത്തെ ലേബര്‍ ക്യാമ്പില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാധനങ്ങളെത്തിച്ചത്. ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി അഞ്ചുപേരില്‍ കൂടുതല്‍ ഒത്തു ചേരുന്നത് വിലക്കിയിട്ടുണ്ട്. തിരക്കൊഴിവാക്കി ഇവ തൊഴിലാളികളുടെ താമസസ്ഥലത്ത് എത്തിക്കാനായിരുന്നു പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവരുടെ തീരുമാനം. എന്നാല്‍ എംഎല്‍എ എത്തിയ ശേഷം വിതരണം നടത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.
ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരടക്കം ചൂണ്ടിക്കാട്ടിയിട്ടും ‘എംഎല്‍എ എത്തി ഉദ്ഘാടനം’ എന്ന തീരുമാനത്തിലായിരുന്നു ഇടതു ജനപ്രതിനിധികളടക്കമുള്ളവര്‍. എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍, അഞ്ചോളം ഉദ്യോഗസ്ഥര്‍, സി പിഎം പ്രവര്‍ത്തകര്‍, നൂറുകണക്കിന് ഇതര സംസ്ഥന തൊഴിലാളികള്‍ അടക്കമുള്ളവരാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന്റെ പേരില്‍ സംഘടിച്ചത്. മുഖം മാസ്ക് കൊണ്ട് മറക്കാതെയാണ് പഞ്ചായത്ത് സെക്രട്ടറിയും ജനപ്രതിനിധികളും അടക്കമുള്ളവര്‍ ഇവിടെ കൂട്ടം കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: