തിരുവനന്തപുരം: കൊറോണ വ്യാപനം വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നട്ടം തിരിയുമ്പോള്‍ മദ്രസ അധ്യാപകര്‍ക്ക് ഖജനാവിലെ പണം വിതരണം ചെയ്ത് പിണറായി സര്‍ക്കാര്‍. മദ്രസ അധ്യാപകര്‍ക്ക് 2000 രൂപവീതമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനായി അഞ്ചുകോടി രൂപ ധനവകുപ്പ് അനുവദിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവാതെ സാലറി ചലഞ്ച് ഉള്‍പ്പെടെയുള്ള കൊള്ള നടത്തുമ്പോഴാണ് സര്‍ക്കാര്‍ നൂനപക്ഷ പ്രീണനം നടത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ അനുവദിച്ച സഹായം ലഭിക്കാന്‍ ഈ മാസം 30 ന് മുമ്പായി കോഴിക്കോട്ടുള്ള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നേരിട്ടോ അല്ലാതെയോ അപേക്ഷ നല്‍കണമെന്ന് മദ്രസ ക്ഷേമനിധി ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ ഹാജി സൂര്യആവശ്യപ്പെട്ടിട്ടുണ്ട്.
മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കുള്ള പെന്‍ഷന്‍ രണ്ട് മാസത്തേത് ഒന്നിച്ച് വിതരണം ചെയ്യാന്‍ ബോര്‍ഡ് നേരത്തെ തീരുമാനമെടുത്തിരുന്നു. ഏപ്രില്‍, മെയ് മാസത്തെ പെന്‍ഷനാണ് അഡ്വാന്‍സായി നല്‍കുന്നത്. ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ 1500 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇത് പ്രകാരം രണ്ട് മാസത്തെ പെന്‍ഷന്‍ 3000 രൂപ ലഭിക്കും. ഇതിന് പുറമെ മാര്‍ച്ചിലെ ആയിരം രൂപ പെന്‍ഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ ഇപ്പോള്‍ മൊത്തം 4000 രൂപയാണ് ലഭ്യമാകുക. മദ്രസാധ്യാപക ക്ഷേമനിധിയില്‍ നിലവില്‍ 25,000 അംഗങ്ങളാണുള്ളത്. ഇവര്‍ക്കാണ് ഇപ്പോര്‍ സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക