കൊലാലംപൂര്‍: കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട് ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്ന പ്രധാന രണ്ട് കാര്യങ്ങളാണ് രോഗപ്രതിരോധ ശക്തിയും മാനസിക സംഘര്‍ഷവും. ഇതിന് പരിഹാരം പറയുകയാണ് പ്രവാസി മലയാളിയും ആയൂര്‍വേദ ഡോക്ടറും യോഗാചാര്യനും ലോകാരോഗ്യ സംഘടനയുടെ യോഗ വിദഗ്ധരുടെ പാനല്‍ അംഗവുമായ ഡോ. വി. സുരേഷ് കുമാര്‍. രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ഇല്ലാതാക്കുന്നതിനും സാര്‍വ്വത്രിക പ്രാണായാമം എന്ന പുതിയ ശ്വസന വ്യായാമം പരിചയപ്പെടുത്തുകയാണ് മലേഷ്യയിലെ പ്രശസ്തമായ ‘ടയിലേഴ്സ്’ സര്‍വകലാശാലയിലെ മുതിര്‍ന്ന അധ്യാപകനായ ഈ തിരുവനന്തപുരം സ്വദേശി.
ആയൂര്‍വേദ ചികിത്സ, യോഗാ പരിശീലനം എന്നിവയില്‍ രണ്ടു പതിറ്റാണ്ടിലെ അനുഭവമുള്ള ഡോക്ടര്‍ തന്റെ പുതിയ ശ്വസന വ്യായാമ പദ്ധതി വിശദീകരിക്കുന്നു.
‘ശരിയായി ശ്വസിക്കുക, ആരോഗ്യമുള്ളവരായിരിക്കുക. കഴിക്കുന്ന ആഹാരവും കുടിക്കുന്ന പാനീയവും ശ്വസിക്കുന്ന വായുവുമാണ് നമ്മുടെ ശരീരം. ആഹാരം പോഷക സമൃദ്ധമാകാനും പാനീയം ആരോഗ്യകരമാകാനും നാം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ശരീരത്തിനാവശ്യമായ പ്രാണന് ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്ന വിധം ബോധപൂര്‍വം നാം ശ്വസിക്കാറില്ല. ശരിയായി ഉപയോഗിച്ചാല്‍ കഴിക്കുന്ന ആഹാരവും കുടിക്കുന്ന പാനീയങ്ങളും ഔഷധഗുണം ഉള്ളവയാണ്. എന്തുകൊണ്ടാണ് വായുവിന്റെ ഔഷധഗുണം നാം ശ്രദ്ധിക്കാത്തത്. വായു സൗജന്യമാണ്, ശ്വസനം സ്വമേധയ നടക്കുന്ന പ്രവര്‍ത്തനവുമാണ്. അതുകൊണ്ടാണ് വായുവിന്റെ ഔഷധഗുണത്തെക്കുറിച്ച് നാം ശ്രദ്ധിക്കാത്തത്. ആരോഗ്യമുള്ളവരായിരിക്കുന്നതിന് ശരിയായ രീതിയില്‍ ശ്വസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗയില്‍ പറയുന്നുണ്ട്.
യോഗയിലെ ശ്വസനവ്യായമായ പ്രാണയാമം ശരിയായ രീതിയില്‍ പരിശീലി്ച്ചാല്, നമ്മുടെ ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന എല്ലാ രോഗങ്ങളേയും ക്ഷയിപ്പിക്കുന്നതിന് സഹായിക്കും. യോഗയിലെ സിദ്ധാന്തങ്ങളുടേയും തത്വശാസ്ത്രങ്ങളുടേയും പരിശീലന പദ്ധതികളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള് ശ്വസന വ്യായാമങ്ങളാണ് പ്രാണായാമ.
ഉഞ്ജായി പ്രാണായാമത്തില്‍ ചിലമാറ്റങ്ങല് വരുത്തി വളരെ ലളിതവും ഫലപ്രദവുമായ ഒരു ശ്വസന വ്യായമമമാണ് സാര്‍വ്വത്രിക പ്രാണായാമം അഥവാ സാര്‍വ്വത്രിക ശ്വസനം . ഇത് പരിശീലിക്കുന്നത്് പ്രത്യേക ലക്ഷ്യങ്ങളോടെയാണ്.്. ശ്വസനത്തെ നിയന്ത്രിക്കുക, അറിയുക, മനസ്സിലാക്കുക, അനുഭവവേദ്യമാക്കുക എന്നിവയാവ.
ഇരുന്നു കൊണ്ടോ നിന്നുകോണ്ടോ നടന്നുകൊണ്ടോ കിടന്നുകൊണ്ടോ പരിശീലിക്കാവുന്നതാണ് സാര്‍വ്വത്രിക പ്രാണായാമം.
ശ്വസനത്തെ നിയന്ത്രിച്ച് ദീര്‍ഘമായി ശ്വസിക്കുകയും സാവധാനം നിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണ് ഉണ്ടാകുന്നത്. ശരീരത്തിലെ ഓക്സിജന്റെ അളവ് ആരോഗ്യകരമായ അവസ്ഥിയില് നിലനിര്‍ത്തിയാല്‍ രോഗപ്രതിരോധശക്തി വര്ധിപ്പിക്കിക്കാലും വ്യക്കിഗത ആരോഗ്യ സംരക്ഷണത്തിനും വളരെ അധികം പ്രയോജനകരമാണ്്. ശരീരത്തേയും മനസ്സിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകം ശ്വസനമാണ്. മനസ്സ് സമ്മര്‍ദ്ദത്തിലാകുമ്പോള്‍, ഹൃദയമിടുപ്പ് ശ്വസനഗതി എന്നിവയുടെ സന്തുലനാവസ്ഥ ഇല്ലാതാകുന്നു. ശ്വസന നിയന്ത്രണത്തിലൂടെ മനസ്സിന്റെ സന്തുലനാവസ്ഥ വീണ്ടെടുക്കാന്‍ കഴിയും. അങ്ങനെ മാനസിക സമ്മര്‍ദ്ദങ്ങളെ ലഘുകരിക്കാനും ഇല്ലാതാക്കാനും കഴിയും. ഒരാള്‍ മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ അയാളുടെ ശരീരത്തിലെ പ്രാണന്റെ അഥാവാ ഓക്സിജന്റെ ആവശ്യകത വളരെ കൂടുന്നു. .ദീര്‍ഘമായി ശ്വസിക്കുകയും സാവധാനം നിശ്വസിക്കുകയും ചെയ്യുന്നതതിലൂടെ ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാക്കുകയും മാനസ്സിക സംഘര്‍ഷം മൂലം ഉണ്ടാകുന്ന ദോഷഫലങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. ശ്വസനനിയന്ത്രണത്തിലൂടെ മനസ്സിനെ നിയന്ത്രിക്കാനും അങ്ങനെ മാനസ്സിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും കഴിയും. വളരെ ലളിതവും ഫലപ്രദവുമായ ഈ ശ്വസന വ്യായാമം ആര്‍ക്കും പരിശാലിക്കാവുന്നതാണ്. ഇതിന് പ്രത്യേക ചെലവില്ല, വലിയ പരിശ്രമവും ആവശ്യമില്ല. തുടര്‍ച്ചയായി പരിശീലിച്ചാല്‍ അത്ഭുതകരമായ ഗുണങ്ങള്‍ അനുഭവിക്കാന്‍ കഴിയും. കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട് ലോകം ഇന്ന് ചര്‍ച്ചചെയ്യുന്ന പ്രധാന രണ്ട് കാര്യങ്ങളാണ് രോഗപ്രതിരോധ ശക്തിയും മാനസിക സംഘര്‍ഷവും. രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ഇല്ലാതാക്കുന്നതിനും സാര്‍വ്വത്രിക പ്രാണായാമം സഹായിക്കും. സാര്‍വത്രിക ശ്വസനം എല്ലാവരും പരിശീലിക്കുക. ശാരീര മാനസിക ആരോഗ്യമുള്ളവാരിയിരിക്കുക’
https://www.youtube.com/watch?v=rVdwRMXlPBs
പ്രതികരിക്കാൻ ഇവിടെ എഴുതുക: