കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ നവതി ആഘോഷം ഗാന്ധിദര്‍ശന്‍ വേദി ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എന്റെ വീടും സബര്‍മതി എന്ന പേരില്‍ ആചരിക്കും.
സ്വന്തം വീടും പരിസരവും ശുചീകരിച്ചു കൊണ്ട് ഗാന്ധിദര്‍ശന്‍ വേദി നേതാക്കള്‍ എന്റെ വീടും സബര്‍മതി എന്ന സന്ദേശം കൈമാറുന്നത്. വീടുകളില്‍ ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. ഏവരും എന്റെ വീടും സബര്‍മതി എന്ന പരിപാടിയില്‍ പങ്കുചേരണമെന്ന് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്മാന് ഡോ. പ്രദീപ്കുമാര്‍ കറ്റോട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: