കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ സുമാ ബാലകൃഷ്ണനെതിരെ എല്‍ഡിഎഫ് പ്രമേയ നോട്ടിസ് നല്കി. കൗണ്‍സിലര്‍മാരായ തൈക്കണ്ടി മുരളീധരനും എന്‍. ബാലകൃഷ്ണനുമാണ് ജില്ലാ കലക്ടര്‍ ടി.വി. സുഭാഷിന് അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നോട്ടിസ് എന്ന് പരിഗണിക്കുമെന്ന് വ്യക്തമല്ല. മാര്‍ച്ച് 20ന് ഡെപ്യൂട്ടി മേയറായ പി.കെ. രാഗേഷിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് മേയര്‍ക്കെതിരെയും എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. യുഡിഎഫിലെ ലീഗ് കൗണ്‍സിലറായിരുന്ന കെ.പി.എ സലീം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പി.കെ. രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടമായത്.
55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 വീതം കൗണ്‍സിലര്‍മാരാണുള്ളത്. കോണ്‍്രഗസ്സ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ. രാഗേഷിന്റെ പിന്തുണയിലാണ് നാല് വര്‍ഷം എല്‍ഡിഎഫ് കോര്പ്പറേഷന് ഭരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: