പാഠം 32
ദിവസ – മാസ- ഋതു പരിചയഃ
ഭോഃ ഛാത്രാഃ അദ്യ കഃ വാസരഃ? വദന്തു (കുട്ടികളേ! പറയൂ ഇന്നെന്താഴ്ചയാണ്?)
അദ്യ ബുധവാസരഃ (ഇന്ന് ബുധനാഴ്ചയാണ്)
കതി വാസരാഃ ഭവന്തി ഇതി ജാനന്തി വാ?(എത്ര ആഴ്ചകളുണ്ടെന്നറിിയുമോ?)
ആം ജാനീമഃ. സപ്ത വാസരാ: ഭവന്തി (അറിയാം ഏഴ് എണ്ണം ഉണ്ട്)
തേഷാം നാമാനി കാനി? (അവയുടെ പേരുകള്‍ ഏതൊക്കെ?)
രവിവാസരഃ, സോമവാസരഃ,മംഗളവാസരഃ,ബുധ വാസരഃ, ഗുരു വാസരഃ, ശുക്രവാസരഃ, ശനിവാസരശ്ച (ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി എന്നിവയാണവ)
ഏവമേവ കതി മാസാഃ ഭവന്തി?(ഇങ്ങനെ എങ്കില്‍ എത്ര മാസങ്ങളുണ്ട് ?)
ദ്വാദശ മാസാഃ (പന്ത്രണ്ട് മാസങ്ങള്‍ )
തേഷാം നാമാനി വദന്തു (അവയുടെ പേരു പറയു)
ചൈത്ര, വൈശാഖ, ജ്യേഷ്ഠഃ, ആഷാഢഃ, ശ്രാവണഃ, ഭാദ്രപദഃ, ആശ്വയുജഃ, കാര്‍ത്തികഃ, മാര്‍ഗശീര്‍ഷഃ,
പൗഷഃ, മാഘഃ ഫാല്‍ഗുനഃ ച ഇതി (ചൈത്രം …… ഫാല്‍ഗുനം വരെയാണവ)
ഏകസ്മിന്‍ മാസേ കതിപക്ഷാഃ ഭവന്തി? (ഒരു മാസത്തില്‍ എത്ര പക്ഷങ്ങളുണ്ട്)
ദൗ പക്ഷൗ (രണ്ടു പക്ഷങ്ങള്‍)
ഏകസ്മിന്‍ പക്ഷേ കതി തിഥയഃ സന്തി (ഒരു പക്ഷത്തില്‍ എത്ര തിഥികളുണ്ട് ?)
പഞ്ചദശ തിഥയഃ സന്തി (പതിനഞ്ച് തിഥികളുണ്ട് )
പൂര്‍ണിമാ അമാവസ്യാ ച കദാ ഭവതഃ? (പൂര്‍ണിമയും അമാവസിയും എപ്പോഴാണ്?)
ശുക്ലപക്ഷേ ചതുര്‍ദ്ദശീ അനന്തരം പൂര്‍ണിമാ തഥൈവ കൃഷ്ണപക്ഷേ അന്തിമാ തിഥിഃ അമാവസ്യാ ച (ശുക്ലപക്ഷത്തിലെ ചതുര്‍ദ്ദശിക്കു ശേഷം പൂര്‍ണിമയും കൃഷ്ണപക്ഷത്തിലെ അവസാന തിഥി അമാവസിയും ആണ്)
ഏവമേവ കതി ഋതവഃ ഭവന്തി? (ഇങ്ങനെ എത്ര ഋതുക്കളുണ്ട്?)
ഷഡ് ഋതവഃ സന്തി. വസന്ത-ഗ്രീഷ്മ-വര്‍ഷാ-ശതദ്- ഹേമന്ത-ശിശിരേതി ഷഡ് ഋതവ: (ആറ് ഋതുക്കളാണ് .വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം,ശിശിരം എന്നിവ)
സുഭാഷിതം
അഹോരാത്രാണി ഗച്ഛന്തി
സര്‍വേഷാം പ്രാണിനാമിഹ ?
ആയൂംഷി ക്ഷപയന്ത്യാശു
ഗ്രീഷ്‌മേ ജലമിവാംശവഃ
(വേനല്‍ക്കാലത്ത് സൂര്യരശ്മികള്‍ ജലത്തെ ബാഷ്പീകരിക്കുന്നതുപോലെ സകല പ്രാണികളുടെയും ആയുസ്സിനേയും വലിച്ചെടുത്തു കൊണ്ട് (കുറച്ചു കൊണ്ട്) ദിനരാത്രങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുന്നു )
യഥാളഗാരം ദൃഢസ്ഥൂണം
ജീര്‍ണം ഭൂത്വോപസീദതി?
തഥാവസീദന്തി നരാഃ
ജരാ മൃത്യു വശംഗതാഃ
(ഉറപ്പുള്ള തൂണുകളോടു കൂടിയ കെട്ടിടവും പഴക്കം തട്ടിയാല്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നു. അതു പോലെ തന്നെ മനുഷ്യരും എത്ര ശക്തന്മാരായിരുന്നാലും വാര്‍ധക്യത്തിനും മരണത്തിനും വിധേയരായി നശിക്കുന്നു )
(വാല്‍മീകി രാമായണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക