ഇതിന്റെ അവതാരകരോരുത്തരും അവകാശപ്പെടുന്നത് തങ്ങളുടെ അയനാംശമാണ് ഏറ്റവും കൃത്യം എന്നാണ്. അതായത് ഈ അയനാംശങ്ങളനുസരിച്ച് ഓരോ വ്യക്തിക്കും ചുരുങ്ങിയത് ഇരുപത്തിഅഞ്ചു വ്യത്യസ്തജാതകഗ്രഹനിലകള്‍ ഉണ്ടാകും. മുഹൂര്‍ത്തം ഗണിക്കാനും പ്രശ്നചിന്തയ്‌ക്കും ഉള്ള തല്‍ക്കാലഗ്രഹസ്ഥിതിയും ഇരുപത്തിഅഞ്ചു തരമുണ്ടാകും. ഇവയില്‍ ഏതു ഗ്രഹസ്ഥിതി വെച്ചു പറയുന്ന ഫലമാകും ശരി! ഇവിടെത്തുടങ്ങുന്നു ജ്യോതിഷം വെച്ചുള്ള ഭാഗ്യപരീക്ഷണം. ഒത്താലൊത്തു. അത്ര തന്നെ. ഇല്ലെങ്കില്‍
ധനനഷ്ടം, മാനഹാനി ഫലം. വിവാഹത്തിനു പൊരുത്തം നോക്കുക എന്നത് ഒഴിച്ചു കൂടാനാവാത്ത ഒരു കാര്യമായിട്ടാണല്ലോ ബഹുഭൂരിഭാഗം ജനങ്ങളും കരുതുന്നത്. പ്രസിദ്ധജ്യോതിഷപണ്ഡിതനും വേദാദി വിദ്യകളില്‍ പാരംഗതനുമായ കൈക്കുളങ്ങര രാമവാര്യര്‍ വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തിന് (ഈ ഹോരാശാസ്ത്രമാണ് കേരളീയജ്യോതിഷികള്‍ക്കു പ്രമാണം) ഹൃദ്യപഥാ എന്ന ഒരു വ്യാഖ്യാനം (വിദ്യാരംഭം പ്രസിദ്ധീകരണം) എഴുതിയിട്ടുണ്ട്.
അതില്‍ അദ്ദേഹം ഫലജ്യോതിഷത്തിനെ വൈദികര്‍ അംഗീകരിച്ചിട്ടില്ലെന്നും വിവാഹം നടത്താന്‍ പൊരുത്തം നോട്ടം കൂടിയേ തീരൂ എന്നു വേദം അനുശാസിക്കുന്നില്ലെന്നും പ്രമാണസഹിതം വ്യക്തമാക്കുന്നുണ്ട്. അതിലെ പ്രസക്ത ഭാഗം ഇപ്രകാരമാണ്- ജാതകശാസ്ത്രത്തിനു വേദാംഗത്വമില്ല. എന്തുഹേതുവായിട്ടെന്നാല്‍ വേദോക്തകര്‍മ്മങ്ങളില്‍ ഒന്നിനും ജാതകശാസ്ത്രാപേക്ഷയില്ല. അതു തന്നെ മേല്‍പറഞ്ഞതിന്നു സമാധാനമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: