പന്തളം: തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗൺ ദിനങ്ങൾ എങ്ങനെ തള്ളി നീക്കും എന്ന ആലോചനയിലാണ് എല്ലാവരും .എന്നാൽ വീണു കിട്ടിയ ഈ സമയം സമൂഹത്തിനും പ്രകൃതിക്കും എങ്ങനെ ഗുണകരമായി ഉപയോഗിക്കാം എന്ന കാണിച്ചു തരികയാണ് സാമൂഹ്യ പ്രവർത്തകൻ ശ്രീജിത്ത് കുമാർ തട്ടയിലും അനന്തരവൻ ധനുഷും,
വീട്ടിൽ വരുന്ന ദിന പത്രത്തിൽ നിന്നും പേപ്പർ കവർ നിർമ്മിക്കുകയാണ് ഇരുവരും ചേർന്ന്. പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചപ്പോൾ മുതൽ ഉള്ള ആലോചനയാണ്. എങ്കിലും സമയം ലഭിക്കാത്തത് തടസ്സമായി. എന്നാൽ ഇപ്പോൾ ലഭിച്ച ഈ സമയം പരമാവധി ഉപയോഗിക്കുകയാണ്. ഇതിനോടകം തന്നെ സമീപത്തെ സുഹൃത്തിൻറെ വ്യാപാര സ്ഥാപനങ്ങളിലും ഇവർ നിർമ്മിച്ച കവർ എത്തിച്ചു നൽകി.
ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും പരമാവധി പേപ്പർ കവറുകൾ നിർമിക്കണം എന്നാണ് ആഗ്രഹമെന്ന് ശ്രീജിത്ത് പറഞ്ഞു. വേനലവധി നേരത്തെ എത്തിയെങ്കിലും സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പറ്റാത്ത വിഷമം അമ്മാവനോടൊപ്പം പേപ്പർ കവർ നിർമ്മാണത്തിന് സഹായിച്ചും മറ്റും ആസ്വദിക്കുകയാണ് ആറാം ക്ലാസ് വിദ്യാർഥിയായ ധനുഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: