ന്യൂദല്‍ഹി : ലോക്ഡൗണ്‍ ലംഘിച്ച് നിസാമുദ്ദീനില്‍ മത സമ്മേളനം നടത്തിയതിന് പിന്നാലെ ഇവരെ പരിശോധിക്കാനെത്തിയ ഡോക്ടറുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയതായും പരാതി. നിരീക്ഷണത്തില്‍ കഴിയുന്ന സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വാക്കുകള്‍ കേള്‍ക്കാതെ അപമര്യാദയായാണ് പെരുമാറുന്നതെന്നും റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ നിരീക്ഷണത്തില്‍ ആക്കിയത്. തുഘ്ലഖാബാദിലെ റെയില്‍വേ ക്യാമ്പില്‍ ഇതിനായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത 167 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. എന്നാല്‍ ഇവരെ നിരീക്ഷിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് രോഗികള്‍ ഇവരുടെ മുഖത്ത് കാറി തുപ്പുകയും സ്വന്തം വീടുകളില്‍ പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ നല്കിയ ആഹാരം കഴിക്കാതെ നിരസിക്കുകയും ചെയ്തു.
ഇവരില്‍ നിന്നുള്ള പെരുമാറ്റം അസഹ്യമാതോടെ ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കിയതായും റെയില്‍വേ വക്താവ് പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്തവരെ ചികിത്സിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കണം. അല്ലെങ്കില്‍ ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കണമെന്നും റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ആറ് പോലീസുകാരെയും ആറ് സിആര്‍പിഎഫ് ജവാന്മാരേയും ഒരു പിസിആര്‍ വാന്‍ ഉള്‍പ്പെടെ നിരീക്ഷണ ക്യാമ്പിലെ സുരക്ഷക്കായി നിയോഗിച്ചു.
അതേസമയം നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 2346 ആളുകള്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 24 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 19 പേര് ഇതിനകം രോഗം ബാധിച്ചു മരണപ്പെടുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധിപേരാണ് മതസമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരേയും നിരീക്ഷിച്ചു വരികയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: