കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസ് നേരിടുന്നതിനു രൂപീകരിച്ച സഹായ നിധിയിലേക്ക് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹ് 5 ദശലക്ഷം ദിനാർ സംഭാവന പ്രഖ്യാപിച്ചു. അൽ സബാഹ് കുടുംബത്തിന് വേണ്ടി, അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് അലി ജറാ അൽ സബാഹാണു ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
കൊറോണ വൈറസിനെ തുടർന്ന് ലോകത്തും ഈ രാജ്യത്തും മൂടിക്കെട്ടിയ കാർമ്മേഘങ്ങൾ നീങ്ങി എല്ലാ തിന്മകളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ഈ രാജ്യത്തെ സംരക്ഷിച്ച് സുരക്ഷയും, സമൃദ്ധിയും നിലനിർത്താനാവട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: