ബെംഗളൂരു: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വര്‍ഷത്തെ ശമ്പളം പൂര്‍ണമായും നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാരും എംഎല്‍എമാരും എംഎല്‍സിമാരും എംപിമാരും ഉദ്യോഗസ്ഥരും എല്ലാ പൗരന്മാരും കഴിയുന്ന വിധം സംഭാവന നല്‍കണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു.
‘വളരെയധികം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. മഹാമാരിയെ ഒന്നിച്ചു നേരിടണം. അതിനുവേണ്ടി ഞാന്‍ ഒരു വര്‍ഷത്തെ ശമ്പളം കൊറോണയ്‌ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് നല്‍കുകയാണ്. എല്ലാവരും ചെറിയ തുകയാണെങ്കില്‍ കൂടി സംഭാവന നല്‍കണം’ ഫയെദിയൂരപ്പ പറഞ്ഞു.
ചെറിയ വീഡിയോ സഹിതമുള്ള ട്വീറ്റിലൂടെയാണ് യെദിയൂരപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. ഓണ്‍ലൈനായും ചെക്കായും ഡിഡിയായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: