കാസര്‍കോട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മാര്‍ച്ച് 31 ന് 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം3, ബോസ്ദുര്ഗ്3, ചിറ്റാരിക്കാല്‍3, ചന്തേര3, വിദ്യാനഗര്‍3, കുമ്പള2, നീലേശ്വരം2, വെള്ളരിക്കുണ്ട്2, കാസര്‍കോട് 1, ബദിയടുക്ക1, മേല്‍പ്പറമ്പ1, രാജപുരം1, ബേഡകം1, അമ്പലത്തറ1, ആദൂര്‍1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 57 പേരെ അറസ്റ്റ് ചെയ്തു. 23 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 244 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 345 പരെ അറസ്റ്റ് ചെയ്തു. 158 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: