Categories: Samskriti

സംസ്‌കൃതം പഠാമ

സംസ്‌കൃതം പഠിക്കാം 32

പാഠം 32

വന്ദേ ഭാരതമാതരം

കിം ഭോഃ ഛാത്രാഃ! ഭവന്തഃ ഭാരത ദേശസ്യ ഭൗഗോളിക സ്വരൂപം ജാനന്തി വാ? (അല്ലയോ വിദ്യാര്‍ത്ഥികളേ,നിങ്ങള്‍ക്ക് ഭാരതത്തിന്റെ ഭൂമിശാസ്ത്രരൂപം അറിയുമോ?)

ആം! ജാനീമഃ ക ഭൂഗോളകക്ഷ്യായാം പഠിതവന്തഃ (ഉവ്വ് ,അറിയാം. ഭൂമിശാസ്ത്ര ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്)

തര്‍ഹി വദന്തു ഭാരതസ്യ ഉത്തരസ്യാം ദിശി കിം അസ്തി? (എങ്കില്‍ പറയൂ ഭാരതത്തിന്റെ വടക്കേ ദിക്കില്‍ എന്താണ്?)

ഭാരതസ്യ ഉത്തരസ്യാം ദിശി ഹിമാലയഃ അസ്തി (ഭാരതത്തിന്റെ വടക്കെ ദിക്കില്‍ ഹിമാലയമാണ്)

ദക്ഷിണസ്യാം ദിശി കിം? (തെക്കേ ദിക്കിലോ?)

തത്ര ഭാരതമഹാസാഗരഃ (അവിടെ ഇന്ത്യന്‍ മഹാസമുദ്രം ആണ്)

ഭാരതസ്യ പൂര്‍വ്വസ്യാം ദിശി കിം ഭവതി? (ഭാരതത്തിന്റെ കിഴക്കെ ദിക്കിലെന്താണ്?)

പൂര്‍വസ്യാം ദിശി ബംഗാള്‍സമുദ്രം ഭവതി (കിഴക്ക് ബംഗാള്‍ ഉള്‍ക്കടലാണ് )

ആചാര്യ! പശ്ചിമായാം ദിശി അറബസാഗരഃ കില (ആചാര്യ! പടിഞ്ഞാറ് അറേബ്യന്‍ സമുദ്രമല്ലെ?)

ശോഭനം! ശോഭനം! ഭവന്തസ്തു ഭാരതസ്യ ഭൗഗോളിക സ്വരൂപം സമ്യക് ജാനന്തി. ഏവം സര്‍വ്വദാ സമ്യക് ദിശാജ്ഞാനം ഭവേത് (ശരി, ശരി. നിങ്ങള്‍ക്ക് ഭാരതത്തിന്റെ ഭൂമിശാസ്ത്രം നന്നായി അറിയാം. ഇങ്ങനെ എപ്പോഴും ദിക്കിനെപ്പറ്റി നന്നായി അറിയണം )

സുഭാഷിതം

അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ

ഹിമാലയോ നാമ നഗാധിരാജഃ  

പൂര്‍വാപരൗ തോയനിധീ വഗാഹ്യ

സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ  

(കവികുലഗുരു കാളിദാസന്‍, കുമാരസംഭവം പ്രഥമസര്‍ഗം1)

(വടക്കെദിക്കില്‍ ദേവതാത്മാവായി ഹിമാലയം എന്ന നാമധേയത്തോടു കൂടിയ ഒരു പര്‍വത രാജന്‍ ഉണ്ട്. അത് പൂര്‍വ, പശ്ചിമ സമുദ്രങ്ങളില്‍ ചെന്നിറങ്ങി ഭൂമിയുടെ അളവുകോല്‍ എന്നു തോന്നുമാറ് സ്ഥിതി ചെയ്യുന്നു)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക