കൊച്ചി: കോട്ടയത്തെ പായിപ്പാട്ടുള്‍പ്പെടെ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ താലോലിച്ച് പിണറായി സര്‍ക്കാര്‍. പ്രതികളെ തിരിച്ചറിഞ്ഞിട്ടും മാതൃകാപരമായ നടപടികള്‍ എടുക്കാത്തതില്‍ സര്‍ക്കാരിനോട് പരക്കെ അമര്‍ഷം ഉയരുന്നു. റോഡിലിറങ്ങുന്നവരെ തല്ലാന്‍ പോലീസിനെ കയറൂരിവിട്ടവര്‍, റോഡിലിറക്കിയവരെ പൂമാലയണിയിക്കുകയാണെന്നാണ് വിമര്‍ശനം.
അഗതികളായി വന്ന ഇതര സംസ്ഥാന തൊഴിലാളികളെ ‘അതിഥി’കളായി പൂജിക്കുമ്പോള്‍ അവര്‍ തിരികെ നല്‍കുന്നത് എന്താണെന്ന ചോദ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പടരുകയാണ്. സര്‍ക്കാരും പ്രധാന ഭരണകക്ഷിയും അവരുടെ കൂട്ടുകക്ഷികളും ചേര്‍ന്നു നടത്തുന്ന കൂട്ടുകച്ചവടത്തിനെതിരേ ഭരണമുന്നണിയിലെ മറ്റു കക്ഷികള്‍ക്കും പ്രതിഷേധമുണ്ട്. ഒരു ടിവി ചാനലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ കാര്യത്തിലും, കുഴപ്പക്കാര്‍ മറ്റു ചിലരാണെന്ന വ്യാജ പ്രചാരണത്തിലും നടപടികള്‍ ഉണ്ടായില്ല. മറ്റു പല സംഭവങ്ങളിലും പ്രതികളെക്കുറിച്ച് സൂചന പോലും ഇല്ലാത്തപ്പോഴും വിവിധ സംഘടനകളെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാറുള്ള മുഖ്യമന്ത്രി സംഭവ ദിവസം വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു.48 മണിക്കൂര്‍ കഴിഞ്ഞ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ശരിയായ വിശദീകരണം നല്‍കിയില്ല.
പായിപ്പാട്ടെ സംഭവത്തില്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടുപ്രകാരം ചില ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ‘ഭീകര’ പ്രവര്‍ത്തനമുണ്ട്. സ്ലീപ്പിങ് സെല്ലുകളാണ് അവ. 1992 ലെ അയോധ്യ സംഭവത്തിനു ശേഷം രാജ്യമെമ്പാടും ‘സിഡികള്‍’ വിതരണം ചെയ്തവരും ഗുജറാത്തിലെ ഗോധ്രയ്ക്ക് ശേഷമുണ്ടായ സംഭവങ്ങളും വീഡിയോ പ്രചരിപ്പിച്ചവരും സദ്ദാം ഹുസൈനെ തൂക്കിക്കൊന്നപ്പോള് പോസ്റ്റുമോര്‍ട്ടം ദൃശ്യങ്ങള്‍ പരത്തിയവരും ‘ദല്‍ഹി പലായനം’ എന്ന പേരില്‍ പായിപ്പാട്ടും പട്ടാമ്പിയിലും മലപ്പുറത്തും ഹരിപ്പാട്ടും പ്രവര്‍ത്തിച്ചുവെന്നാണ് ഏജന്‍സികളുടെ അന്വേഷണ കണ്ടെത്തലുകള്‍. തൊഴിലാളികളില്‍ പലര്‍ക്കും ഇത് അറിയില്ല. എന്നാല്‍, സര്‍ക്കാരാകട്ടെ, ഏതാനും വ്യക്തികളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും തലയില്‍ കെട്ടിവെച്ച് സംഭവങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുള്‍പ്പെടെ പോയിരിക്കുന്നത് അങ്ങനെയല്ല.
പായിപ്പാട്ട് മൂവായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ ഇളക്കിയിറക്കി റോഡ് ഉപരോധിച്ചതിന് പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് റിജു അടക്കം രണ്ട് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് പട്ടാമ്പിയില്‍ സിഐടിയു നേതൃത്വത്തിലുള്ള അതിഥി തൊഴിലാളി യൂണിയന് ഡിവിഷന് സെക്രട്ടറി പള്ളത്തുവീട്ടില്‍ സക്കീര്‍ ഹുസൈനെതിരേയാണ് കേസ്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എടവണ്ണ മുണ്ടേങ്ങര തുവ്വക്കുന്ന് ഷെരീഫിനെയും സക്കീര്‍ തുവ്വക്കാടിനെയുമാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഹരിപ്പാട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റും മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുമായ ആറാട്ടു പുഴ നാസര്‍ എന്ന നസറുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ‘അതിഥി’കളെ ഇളക്കി വിട്ടത് ഇവര്‍ മാത്രമല്ല. ബംഗാളി, ഒഡിഷ, ഭോജ്പുരി, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സന്ദേശവും ശബ്ദസന്ദേശവും പ്രചരിപ്പിച്ചു. ഇതിനു പിന്നില്‍ വലിയ ആസൂത്രണമുണ്ടായിരുന്നു എന്നും അന്വേഷകര്‍ സൂചന നല്കുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ, സോളിഡാരിറ്റി, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകള്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച കണക്കും വിവരങ്ങളും പോലീസിന്റെ പക്കലുമില്ല. സംസ്ഥാനം ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഭരണ മുന്നണിയില്‍ ഭിന്നതയുണ്ട്. എതിരഭിപ്രായമുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികളെ ഇവിടെ എത്തിക്കുന്നതിന് പ്രത്യേക സംഘമുണ്ട്. മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തിലായിരുന്നു അത്. പില്ക്കാലത്ത് മത സംഘടനകളും അത് നിയന്ത്രിച്ചു. ബംഗാളില്‍നിന്നെന്ന പേരില്‍ ബംഗ്ലാദേശില്‍നിന്നെത്തുന്നവരെ സംരക്ഷിക്കുകയും തൊഴില്‍ ഉറപ്പിക്കുകയും കോണ്‍ട്രാക്ടര്‍മാരുമായുള്ള തൊഴില്‍ തര്‍ക്കങ്ങളില്‍ ഇടപെടുകയും അതിനെല്ലാം പങ്കുപറ്റുകയുമാണ് ഈ സംവിധാനത്തിലൂടെ.
ഈ സംഭവത്തില്‍ സൈബര്‍ നിയമ ലംഘന പ്രകാരം മാത്രമല്ല കേസ് എടുക്കേണ്ടത്. സംഘടിത കലാപംം നിരോധനാജ്ഞ, ലോക്കൗട്ട് പ്രഖ്യാപനം, പകര്‍ച്ചവ്യാധി തടയല്‍ നിയമം തുടങ്ങി കേന്ദ്ര-സംസ്ഥാന-പോലീസ് നിയമങ്ങളുടെ ലംഘനമുണ്ട്. പക്ഷേ പോലീസ് ചുമത്തിയിരിക്കുന്ന വകുപ്പുകളില്‍ അതില്ല. സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കി, അതില്‍ നിര്‍ദേശിച്ചിരിക്കുന്ന വകുപ്പുകളും അറസ്റ്റിയാവര്‍ക്കെതിരേ ഇല്ല. മുമ്പ് വാട്സ് ആപ് ഹര്‍ത്താല്‍ നടത്തി, സംസ്ഥാനത്താകെ ആഭ്യന്തര പ്രശ്നങ്ങള്‍ സൃഷ്ടിച്ചവര്‍ക്കുള്‍പ്പെടെ എടുത്ത സൈബര്‍ കേസുകളില്‍ കര്‍ശന തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഈ കേസിലും പ്രതികള്‍ക്ക് പിണറായി സര്‍ക്കാര്‍ പല തരത്തിലും തലത്തിലുമുള്ള പരിഗണനക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: