കാസര്‍കോട്: ജില്ലയിലെ ജനസമൂഹത്തിന്റെ ഈ ദുരിതത്തിനു ഉത്തരവാദി സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ് ബിജെപി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര് സുനില്‍. ബിജെപിയുടെ എക്കാലത്തെയും രാഷ്ട്രിയ ആരോപണങ്ങളില്‍ വളരെ പ്രധാനമായിരുന്നു കാസര്‍കോടില്‍ അത്യാധുനിക സൗകര്യത്തോടു കൂടിയ മെഡിക്കല്‍ കോളേജ് എന്നത്. ജില്ല രൂപികൃതമായിട്ട് ഇതുവരെ രണ്ട് മുന്നണികളും തിരിഞ്ഞ് നോക്കാത്ത കാസര്‍കോടില്‍ മെഡിക്കല്‍ കോളേജ് എന്നത്. അവസാനം മുറവിളിക്ക് ആശ്വസമായി ഉക്കിനടുകയില്‍ കെട്ടിടം ഉയര്‍ന്നു പക്ഷെ മുഖ്യമന്ത്രിമാര്‍ ഇതിന് തറക്കലിടല്‍ മാത്രമായി ഓടി നടന്നപ്പോള്‍ കെട്ടിടം മാത്രമായി. ഇന്ന് ഒരു അത്യാഹിത വന്നപ്പോള്‍ കാസര്‍കോട് ജനത നിസഹായരായി നില്ക്കുന്നു എല്ലാ കാലവും കര്‍ണ്ണാടകയെ ആശ്രിയക്കമെന്നത് ഇന്ന് പെട്ടന്ന് ഇല്ലാതവുമ്പോള്‍ നാം എന്തിനാണ് അയല്‍ സംസ്ഥാനത്തെ കുറ്റം പറയുന്നതെന്ന് അദേഹം ചോദിച്ചു.
പി.ആര് സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഈ ദുരിതകാലത്ത് രാഷ്ട്രീയം പറയണ്ട എന്ന് വിചാരിച്ചിരുന്നു എന്നാല്‍ പറയാതിരിക്കാനും വയ്യ കര്‍ണ്ണാടക അതിര്‍ത്ഥി അടച്ചിട്ടതിനാല്‍ ആറോളം ജീവനുകള്‍ നഷ്ടമായി വളെരെ ദയനിയമായ അവസ്ഥയാണ് കാസര്‍കോട് ജനത അനുഭവിക്കുന്നത് ,ഇന്ന് കര്‍ണ്ണാടക ഭരിക്കുന്നത് ബി ജെ പിയാണ് സത്യമാണ് അത് കൊണ്ടാണ് അതിര്‍ത്ഥികള്‍ അടച്ചിട്ടത് എന്ന വാദം തെറ്റാണ് ജനദാദള്‍ ആണ് ഭരിച്ചിരുന്നതെങ്കിലും ഇത് തന്നെയാവും അവസ്ഥ ഒരു സംശയം വേണ്ട
ഇതിന്റെ പേരില്‍ ബിജെപിയെ പഴി പറയുന്നത് രാഷ്ട്രിയ ലാഭത്തിന് വേണ്ടി ചിലര്‍ മാത്രമാണ് അല്ലാതെ ആരും തന്നെ പറയുല്ല അതാണ് സത്യം ബി ജെ പി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്ക് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇന്ന് കാസര്‍കോട് ജന സമൂഹത്തിന്റെ ഈ ദുരിതത്തിനു ഉത്തരവാദി സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ്.
ബിജെപിയുടെ എക്കാലത്തെയും രാഷ്ട്രിയ ആരോപണങ്ങളില്‍ വളരെ പ്രധാനമായിരുന്നു കാസര്‍കോടില്‍ അത്യാധുനിക സൗകര്യത്തോടു കൂടിയ മെഡിക്കല്‍ കോളേജ് എന്നത് ജില്ല രൂപികൃതമായിട്ട് ഇതുവരെ രണ്ട് മുന്നണികളും തിരിഞ്ഞ് നോക്കാത്ത മേഘലയാണ് കാസര്‍കോടില്‍ മെഡിക്കല്‍ കോളേജ് എന്നത്, അവസാനം മുറവിളിക്ക് ആശ്വസമായി ഉക്കിനടുകയില്‍ കെട്ടിടം ഉയര്‍ന്നു പക്ഷെ മുഖ്യമന്ത്രിമാര്‍ ഇതിന് തറക്കലിടല്‍ മാത്രം മായി ഓടി നടന്നപ്പോള്‍ കെട്ടിടം മാത്രമായി, ഇന്ന് ഒരു അത്യാഹിത വന്നപ്പോള്‍ കാസര്‍കോട് ജനത നിസഹായരായി നില്ക്കുന്നു
എല്ലാ കാലവും കര്‍ണ്ണാടകയെ ആശ്രിയക്കമെന്നത് ഇന്ന് പെട്ടന്ന് ഇല്ലാതവുമ്പോള്‍ നാം എന്തിനാണ് അയല്‍ സംസ്ഥാനത്തെ കുറ്റം പറയുന്നത്, അവര്‍ക്കും ആ സംസ്ഥാനത്തെ ജനത്തെ സംരക്ഷിക്കേണ്ടതുണ്ട് ഇതിനു മുമ്പ് ഒരിക്കലും കര്‍ണ്ണാടക അശുപത്രിയോ ചികിത്സയോ നിഷേധിച്ചതായി അറിഞ്ഞിട്ടില്ല ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ അതു ചെയ്തു പകരം സംവിധാനമില്ലാത്ത നമ്മുടെ ജില്ലപെട്ടു ഇതിനെതിരെ പ്രതിഷേധം ഉയരേണ്ടത് കമ്മ്യുണിസത്തിനെതിരെയും കോണ്‍ഗ്രസിനെതിരെയുംമാണ് അല്ലാതെ ബി ജെ പി ക്കെതിരെയല്ല. തിരഞ്ഞടുപ്പ് സമയത്ത് മാത്രം കാസര്‍കാട് ജനതയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യാകുലരാവുന്ന ഈ രണ്ടു മുന്നണി നേതാക്കളാണ് മറുപടി പറയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: