ബാലം മുകുന്ദം മനസാ സ്മരാമി
ഭോഃ ച്ഛാത്രാഃ ! അദ്യ ഭവന്തഃ കിം ജ്ഞാതും ഇച്ഛന്തി? (അല്ലയോ വിദ്യാര്‍ത്ഥികളേ! ഇന്ന് നിങ്ങള്‍ എന്തറിയാനാണ് ആഗ്രഹിക്കുന്നത്?)
ശ്രീമന്‍ അദ്യ വയം ശ്രീകൃഷ്ണസ്യ വിഷയെ ജ്ഞാതും ഇച്ഛാമഃ (ഇന്ന് ഞങ്ങള്‍ ശ്രീകൃഷ്ണനെക്കുറിച്ചറിയാനാണാഗ്രഹിക്കുന്നത്)
ഉത്തമം. ഭവന്തഃ പ്രശ്നാന്‍ പ്രച്ഛന്തു ,അഹം ഉത്തരം വദാമി (കൊള്ളാം നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊള്ളു, ഞാന്‍ ഇത്തരം പറയാം)
ശ്രീകൃഷ്ണഃ ബാല്യേ കീദൃശഃ ആസീത്? സഃ കിം കിം കരോതി സ്മ?
(ശ്രീകൃഷ്ണന് കുട്ടിക്കാലത്ത് എങ്ങിനെയുള്ളവനായിരുന്നു? അദ്ദേഹം എന്തൊക്കെ ചെയ്യുമായിരുന്നു?)
ശ്രീകൃഷ്ണഃ അതീവ ചഞ്ചലഃ ആസിത്. സഃ ബഹു ക്രീഡതി സ്മ. പ്രതിദിനം വനം ഗച്ഛതി സ്മ .ധേനൂഃ ചാരയതിസ്മ. (ശ്രീകൃഷ്ണന് വല്ലാത്ത കുസൃതിയായിരുന്നു. എപ്പോഴും കളിക്കുമായിരുന്നു. ദിവസവും കാട്ടില്‍ പോകുമായിരുന്നു. പശുക്കളെ മേയ്ക്കുമായിരുന്നു.)
സഃ അന്യത് കിം ഇച്ഛതി സ്മ? (അദ്ദേഹം പിന്നെന്താണ് ഇഷ്ടപ്പെട്ടിരുന്നത്. ?)
കൃഷ്ണഃ നവനീതം ബഹു ഇച്ഛതി സ്മ. പ്രതിദിനം യഥേഷ്ടം നവനീതം ഖാദതി സ്മ (ശ്രീകൃഷ്ണന് വെണ്ണ ഇഷ്ടപ്പെട്ടിരുന്നു. ദിവസവും ഇഷ്ടം പോലെ വെണ്ണ കഴിച്ചിരുന്നു )
മമ മാതാ പാഠിതവതീ യത് സഃ മ്യത്തികാം അപി ഖാദതി സ്മ ഇതി (എന്റെ അമ്മ പഠിപ്പിച്ചിട്ടുണ്ട്, അദ്ദേഹം മണ്ണും തിന്നുമായിരുന്നുവെന്ന്)
സത്യം ഭോഃ .തദാ യശോദാ മാതാ കൃഷ്ണം തര്ജയതി സ്മ (ശരിയാണ് .അപ്പോള്‍ അമ്മ യശോദ കൃഷ്ണനെ ശാസിക്കുമായിരുന്നു)
അന്യഃ കോപി വിശേഷഃ ? (പിന്നെന്താ വിശേഷം?)
സഃ സര്‍വദാ വേണും വാദയതി സ്മ (അദ്ദേഹം എപ്പോഴും ഓടക്കുഴല്‍ വായിക്കുമായിരുന്നു )
സുഭാഷിതം
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം.
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി
(കാല്, കൈ കൊണ്ട് മുഖത്ത് സമര്‍പ്പിച്ചവനും, ആല്‍വൃക്ഷത്തിന്റെ ഇലകളില്‍ കിടക്കുന്നവനുമായ ആ ബാലകൃഷ്ണനെ മനസ്സില്‍ ധ്യാനിക്കാം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: