കാസര്‍കോട് 17 പേര്‍ക്ക് കൊറോണ; രോഗബാധിതരുടെ എണ്ണം 106 ആയി; നിരീക്ഷണത്തില്‍ 7447 പേര്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ആകെ കൊറോണ രോഗബാധിതരുടെയെണ്ണം 106 ആയതോടെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്
. ഇന്നലെ മാത്രം 17 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. വീടുകളിലും ആശുപത്രികളിലും നീരീക്ഷണത്തില്‍ ഉള്ളത് 7447 പേരാണ്. ഇതില്‍ വീടുകളില്‍ 7313 പേരും ആശുപത്രികളില്‍ 134 പേരുമാണ് നീരിക്ഷണത്തില്‍ ഉള്ളത്.
ഇതുവരെ റീപ്റ്റും അല്ലാതെയും 892 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചിരിക്കുന്നത്. ഇന്നലെ 30 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചത്. 375 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 428 പേരുടെ റിസള്‍ട്ട് ലഭ്യമാകേണ്ടതുണ്ട്. പുതിയതായി 9 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: