കൊറോണ വൈറസിനെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന വാക്സിന് കണ്ടെത്താനുള്ള തിരക്കുപിടിച്ച ശ്രമത്തിലാണ് ശാസ്ത്രലോകം. രോഗം സുഖപ്പെട്ട ആളുകളുടെ ശരീരത്തില്‍ നിന്നും ആന്റിബോഡികള്‍ വേര്‍തിരിച്ച് ഫലപ്രദമായ വാക്്സിനുകള്‍ ഉണ്ടാക്കാനാകുമോ എന്നതാണ് പരീക്ഷണം. ഈ പരീക്ഷണത്തിന്റെ ആദ്യഘട്ടം പിന്നിട്ടവര്‍ മരുന്നുകള്‍ വിവിധ ജന്തുക്കളുടെ ശരീരത്തില്‍ പരീക്ഷിക്കുന്നു. വിശ്രമമില്ലാതെ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന ശാസ്ത്രജ്ഞന്മാര്ക്ക് പൂര്ണഫലപ്രാപ്തിയെത്താന് വര്‍ഷങ്ങളെടുത്തേക്കാം.
‘എനിക്ക് 57 മില്യണ്‍ കാര്യങ്ങളാണ് ഒരേ സമയം ചെയ്യേണ്ടി വരുന്നത്’ തിരക്കിനെക്കുറിച്ച് ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സാറാ ഗില്‍ബര്‍ട്ട് പറയുന്നു. ഇവര്‍ നോവല്‍ കൊറോണ വൈറസിനെതിരെ വാക്സിന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഗവേഷണത്തില്‍ മുഴുകിയതോടെ തന്റെ ഉറക്കം പോലും നഷ്ടപ്പെട്ടെന്ന് അവര്‍ വ്യക്തമാക്കി. എത്രയും വേഗം വാക്സിന് കണ്ടെത്താനാണ് പരിശ്രമം. ഏഷ്യയില്‍ നിന്നും ആരംഭിച്ച് യൂറോപ്പിനേയും വടക്കേ അമേരിക്കയേയും കീഴടക്കി ആഫ്രിക്കയിലേക്ക് മുന്നേറുന്ന വൈറസിനെ ചെറുക്കാന്‍ വാക്സിനുകള്ക്കല്ലാതെ മറ്റൊന്നിനും സാധിക്കില്ലെന്ന തിരിച്ചറിവ് ശാസ്ത്രലോകത്തിനുണ്ട്.
വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയാണ് ഡോ. ഐഫന്‍. കഴിഞ്ഞ ഡിസംബര്‍ മുപ്പതിനാണ് ഒരു പ്രത്യേക വൈറല്‍ രോഗത്തിന്റെ ലാബ് റിപ്പോര്‍ട്ട് ആദ്യമായി അവര്‍ക്ക് ലഭിക്കുന്നത്. സാര്‍സ് കൊറോണ വൈറസ് എന്നാണ് അതില്‍ രേഖപ്പെടുത്തിയത് എന്ന് അവര്‍ പറയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ തന്റെ മേധാവികളെ വിവരമറിയിക്കുകയും സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരോട് മുന്‍കരുതലെടുക്കാനും ഇവര്‍ ആവശ്യപ്പെട്ടു. ലാബ് റിപ്പോര്‍ട്ടിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ തന്റെ സഹപാ
ഠികളായ ഡോക്ടര്‍മാര്‍ക്ക് അയച്ചുകൊടുത്തു. ഐഫന്‍ കൈമാറിയ വിവരങ്ങള്‍ ഷാങ്ഹായിലെ ഗവേഷകര്‍ക്ക് ലഭിച്ചു. വൈറസിനെക്കുറിച്ച് ആദ്യം മുന്നറയിപ്പ് നല്കിയതും ഈ ഡോക്ടര്‍. അന്നു മുതല്‍ ആരംഭിച്ചതാണ് കൊറോണ വൈറസിനെതിരായ ഗവേഷണം. വ്യത്യസ്തമായ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന് ഐഫനെ ചൈനീസ് അധികൃതര്‍ അതൃപ്തി അറിയിച്ചു. ഐഫന്‍ പിന്നീട് വൈറസിനെക്കുറിച്ച് അധികം സംസാരിച്ചില്ല.
സ്യാംഗ് യോങ് സെന്‍ എന്ന ഗവേഷകന് വുഹാനില്‍ പടര്‍ന്നു പിടിച്ച അപ്രതീക്ഷിത പനിയെക്കുറിച്ച് ഗവേഷണമാരംഭിച്ചു. ഇദ്ദേഹത്തിന്റെ ഗവേഷണ സംഘമാണ് സാര്‍സ് കൊറോണ വൈറസുമായി സാമ്യമുള്ളതാണ് പുതിയതായി കണ്ടെത്തിയ നോവല്‍ കൊറോണ വൈറസ് എന്ന് തിരിച്ചറിഞ്ഞത്. ഈ വിവരങ്ങള്‍ ജനുവരി പതിനൊന്നിന് വൈറോളജിക്കല്‍. ഒആര്‍ജി എന്ന വെബ്സൈറ്റില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. സിഡ്നി യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റായ എഡ്വേര്‍ഡ് ഹോല്മെസ്, സ്യാംഗിന്റെ ഗവേഷണ സംഘത്തിലെ ഒരാളാണ്. ഇവരിലൂടെയാണ് ഈ വൈറസിന്റെ വിവരങ്ങള്‍ ലോകമറിഞ്ഞത്.
ചൈനയില്‍ പടര്‍ന്ന് പിടിച്ച നോവല്‍ കൊറോണ വൈറസിനെ പറ്റി പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് ബ്രിട്ടീഷ് ഗവേഷകയായ സാറാ ഗില്‍ബര്‍ട്ട് അറിയുന്നത്. ഇവരോടൊപ്പം ലോകത്തിന്റെ നിരവധി കോണുകളിലുള്ള ശാസ്ത്രജ്ഞര്‍ പുതിയ വൈറസിനെ പറ്റി അറിഞ്ഞു. വൈകാതെ ചൈന നോവല്‍ കൊറോണ വൈറസിന്റെ ജനിതക ഘടന റഷ്യയുള്‍പ്പെടെയുള്ള വിവിധ ലോകരാജ്യങ്ങള്‍ക്ക് കൈമാറി. ഇതോടൊപ്പം ലോകത്ത് മിക്ക ലബോറട്ടറികളിലും ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിനായി ഗവേഷണമാരംഭിച്ചു. വൈറസ് ലോക വ്യാപനത്തിലേക്ക് കടക്കുംതോറും ഗവേഷകരുടെ എണ്ണവും പെരുകുകയാണ്. എന്നാല്‍ ഫലപ്രദമായ വാക്സിന് കണ്ടെത്താന്‍ ഇനിയുമേറെ കാലമെടുത്തേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: