തൃശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം ദുരിതത്തിലായ വരവൂര്‍ പഞ്ചായത്തില്‍ 300 കുടുംബങ്ങള്‍ക്ക് സഹായവുമായി സേവാഭാരതി. 10 കിലോ അരിയും , പലചരക്ക് സാധനങ്ങളും, പച്ചക്കറിയും ഉള്‍പെടുന്ന ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.
കുമരപ്പനാല്‍, നടുത്തറ വരവൂര്‍ സ്കൂള്‍, പിലക്കാട്, തളി, പാലക്കല്‍ , തിച്ചൂര്‍ എന്നിവിടങ്ങളിലായി 100 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം പൂര്‍ത്തിയായി. കൂടാതെ. മരൂന്ന് വിതരണം, സാനിറ്റൈസര്‍, മാസ്ക് വിതരണം എന്നിവയും സേവാഭാരതിയുടെനേതൃത്വത്തില്‍ നടക്കുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി ഹെല്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: