കൊച്ചി: ജില്ലയില്‍ ഇന്നലെ ഒരു ആരോഗ്യപ്രവര്ത്തകന് കൊറോണ സ്ഥിരീകരിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്നു. ശനിയാഴ്ചയാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.
നിലവില്‍ കൊറോണ രോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് 13 പേരാണ്. ഇതില്‍ 4 പേര് ബ്രിട്ടീഷ് പൗരന്മാരും, 6 പേര് എറണാകുളം സ്വദേശികളും, 2 പേര് കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. ഇത് വരെയായി ജില്ലയില്‍ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ ആകെ എണ്ണം 11728 ആണ്. ജില്ലയില്‍ കോവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ള 37 വയസുള്ള എറണാകുളം സ്വദേശിയുടെ അടുത്ത ബന്ധുവിന്റെ സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: