കൊടുങ്ങല്ലൂര്‍: ആളും ആരവവുമില്ലാതെ ശ്രീകുരുംബഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം സമാപിച്ചു. നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ആഘോഷപൂര്വമല്ലാതെ കൊടുങ്ങല്ലൂര്‍ ഭരണി കടന്നുപോകുന്നത്. ഇന്നലെ രാവിലെ വിളക്കുമാടത്തില്‍ ഭഗവതിയെ സങ്കല്‍പ്പിച്ച് പ്രതിഷ്ഠിച്ച് പ്രത്യേക പൂജയും വരിയരി പായസ സമര്‍പ്പണവും നടത്തി. പട്ടാര്യ സമാജക്കാര്‍ പടിഞ്ഞാറെ മുറ്റത്തും കോഴിക്കല്ലുകള്ക്കു സമീപവും കുശ്മാണ്ഡബലി നടത്തി. ക്ഷേത്രാങ്കണത്തില്‍ വെന്നിക്കൊടി ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ സമാപിച്ചു. ഏപ്രില്‍ 3ന് ക്ഷേത്ര നട തുറപ്പ് നടക്കുമെങ്കിലും ലോക്ഡൗണ്‍ കഴിയാതെ ദേവീദര്‍ശനം സാധ്യമാകില്ല.
ജില്ലയിലെ മറ്റ് പ്രധാന ഉത്സവങ്ങളും ഇക്കുറി നടത്താനാകില്ല. ആയിരത്തി നാനൂറിലേറക്കൊല്ലമായി മുടങ്ങാതെ നടക്കുന്ന ആറാട്ടുപുഴപൂരം ഇക്കുറി ചടങ്ങ് മാത്രമാകും. ഏപ്രില്‍ അഞ്ചിനാണ് പൂരം. ഭൂമിയിലെ ദേവമേള എന്നറിയപ്പെടുന്ന ആറാട്ടുപുഴപൂരം ലോകടൂറിസം ഭൂപടത്തില്‍ ഇടം നേടിയിട്ടുള്ളതാണ്. വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരവും ആശങ്കയുടെ നിഴലിലാണ്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൃശൂര്പൂത്തിനായുള്ള ഒരുക്കങ്ങളൊന്നും ഇനിയും ആരംഭിക്കാനായിട്ടില്ല. മെയ് രണ്ടിനാണ് തൃശൂര്‍ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: