ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവനാണ് വിരാട് കോഹ്ലിയെന്ന് മുഖ്യപരിശീലകന്‍ രവിശാസ്ത്രി. നായകന്റെ ജോലി ഭാരം കുറയ്ക്കുകയാണ് പരിശീലക സംഘത്തിന്റെ കര്‍ത്തവ്യമെന്നും രവി ശാസ്ത്രി പറഞ്ഞു.
ക്യാപ്റ്റനാണ് ബോസ്. എല്ലായിപ്പോഴും എന്റെ വിശ്വാസമിതാണ്. കളിക്കാരെ ഭയമില്ലാതെ ക്രിക്കറ്റ് കളിക്കാന്‍ പ്രാപ്തരാക്കിയെടുക്കുകയാണ് പരിശീലകന്റെ ജോലി.
മുന്നില്‍ നിന്ന് നയിക്കുന്നവനാണ് ക്യാപ്റ്റന്‍. അദ്ദേഹത്തിന്റെ ജോലി എളുപ്പമാക്കുകയാണ് എന്റെ കര്‍ത്തവ്യമെന്ന് ശാസ്ത്രി പറഞ്ഞു.
മികച്ച കായികക്ഷമത നിലനിര്‍ത്തുന്ന താരമാണ് കോഹ്ലി. നോണ്‍ സ്റ്റോപ്പ് ക്രിക്കറ്റ് കളിക്കുന്ന അപൂര്‍വം ചില കളിക്കാരില്‍ ഒരാളുമാണ്. പരിശീലനത്തിന് പുറമെ ഭക്ഷണവും നിയന്ത്രിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കായിക ക്ഷമത നിലനിര്‍ത്തുന്നതെന്ന് ശാസ്ത്രി പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് നായകന്മാരായ നാസര്‍ ഹുസൈന്, മൈക്കിള്‍ അതര്ട്ടണ് എന്നിവര്‍ക്കൊപ്പം ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശാസ്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: